വീട്ടമ്മ മരിക്കാനിടയായ സംഭവം: അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഡയരക്ടറും അന്വേഷിക്കും
ഹരിപ്പാട്: ആംബുലന്‍സില്‍ കയറ്റിയ വീട്ടമ്മ ചികിത്സ വൈകി മരിക്കാനിടയായ സംഭവം ആരോഗ്യ വകുപ്പിന്റെ ചുമതലയുളള അഡീഷനല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയരക്ടറും അന്വേഷിക്കും. മുതുകുളം വടക്ക് വൃന്ദാവനത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ രാധ(64) മരിക്കാനിടയായ സംഭവമാണ് പരിശോധിക്കുന്നത്. ചന്ദ്രബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ടായത്. കഴിഞ്ഞ വെളളിയാഴ്ച ഇളയ സഹോദരന്‍ ഗോപിയുടെ മരണവാര്‍ത്തയറിഞ്ഞെത്തിയ രാധ ശ്വാസം മുട്ടലനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
കുഴഞ്ഞുവീണ ഇവരെ കാറില്‍ നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ അശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന് 108 ആംബുലന്‍സിലാണ് രാധയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആബുലന്‍സില്‍ കയറ്റിയ രാധയെ തട്ടാരമ്പലത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി എത്തിക്കാനാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ആംബുലന്‍സുകാര്‍ ഇത് കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നായിരുന്നു ആംബുലന്‍സ് ജീവനക്കാരുടെ വാദം. ഇതുമൂലമുണ്ടായ വാക്കുതര്‍ക്കം സമയം നഷ്ടപ്പെടാന്‍ കാരണമായി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച ഇവരെ മറ്റൊരു ആംബുലന്‍സില്‍ പിന്നീട് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ കനകക്കുന്ന് പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. സംഭവം നടന്നത് ഹരിപ്പാട് -കരീലകുളങ്ങര പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ്. അതിനാല്‍ പരാതി കരീലകുളങ്ങര പൊലിസിന് കൈമാറുമെന്ന് കനകക്കുന്ന് എസ്.ഐ. ജി.സുരേഷ്‌കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."