റിയാസ് മുസ്‌ലിയാര്‍ അനുസ്മരണം നടത്തി
വാടാനപ്പള്ളി: വര്‍ഗീയവിദ്വേഷം വളര്‍ത്താന്‍ വേണ്ടി നടത്തുന്ന കൊലപാതകങ്ങള്‍ സമുദായത്തെ തളര്‍ത്തുകയില്ലെന്ന് ഉമര്‍ ബാഖവി പഴയന്നൂര്‍ അഭിപ്രായപ്പെട്ടു. വാടാനപ്പള്ളി റെയ്ഞ്ച് സംഘടിപ്പിച്ച മുഹമ്മദ് റിയാസ് മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രകോപനവുമില്ലാതെയാണ് മദ്‌റസാധ്യാപകന്‍ റിയാസ് മുസ്‌ലിയാര്‍ കാസര്‍കോഡ് കൊല ചെയ്യപ്പെട്ടത്. എന്തിനാണ് താന്‍ കൊലക്കത്തിക്ക് ഇരയായതെന്ന് പോലും അദ്ദേഹത്തിന് അറിയില്ല.
ഈ അവസ്ഥ ഭീകരമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കണം. ശത്രുവിനെ തോല്‍പ്പിക്കാന്‍ എല്ലാ സംവിധാനവുമുണ്ടായിട്ടും ഹുദയ്ബിയ്യയില്‍ വെച്ച് സന്ധിക്ക് തയ്യാറായ പ്രവാചക മാതൃകയാണ് നാം പിന്തുടരുന്നത്. അതിനാല്‍ മുസ്‌ലിംകള്‍ വര്‍ഗീയമപരമായി പ്രകോപിതരാവരുതെന്നും അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് സെക്രട്ടറി കെ അബ്ദുല്‍ കരീം ദാരിമി അധ്യക്ഷനായി. സുബൈര്‍ യമാനി, എ.എ.ജാഫര്‍ മാസ്റ്റര്‍, പി.എം.ഖാലിദ്, നൂറുദ്ദീന്‍ യമാനി, സി.എം.ശിഹാബുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."