പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികളുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. യു.ഡി.എഫ് പ്രവര്‍ത്തനം ബൂത്ത് തലത്തില്‍ ഊര്‍ജിതമാക്കുന്നതിനും, എം.എല്‍.എ അനില്‍ അക്കരയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ പദ്ധതി തയ്യാറാക്കുന്നതിനും വാര്‍ഡ് തല സപ്പോര്‍ട്ടിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനും തീരുമാനമെടുത്തതായി യു.ഡി.എഫ് ചെയര്മാന് തോമാസ് പുത്തൂര്‍, ജനറല്‍ കണ്‍വീനര്‍ പി.രാധാകൃഷ്ണന് എന്നിവര്‍ അറിയിച്ചു. ഇന്ന് മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് വാര്‍ഡ് തല കണ്‍വന്‍ഷനുകള്‍. എല്ലാ വാര്‍ഡുകളിലും എം.എല്‍.എ അനില്‍ അക്കര പങ്കെടുക്കും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിഷന്‍ തെക്കുംകര എന്ന പദ്ധതി ആവിഷ്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."