ലോറിയും പിക്കപ്പ്വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
വാടാനപ്പള്ളി: നാട്ടികയില്‍ കോഴിമുട്ട കയറ്റിവന്ന ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കോഴിമുട്ട കയറ്റിയ ലോറി ദേശീയപാതയില്‍ മറിഞ്ഞു. പൂര്‍ണമായും തകര്‍ന്ന പിക്കപ്പ് വാനിന്റെ കാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. ഡ്രൈവര്‍ നോര്‍ത്ത് പറവൂര്‍ കൂനമാവ് സ്വദേശി മാട്ടുമ്മല്‍ നന്ദകുമാര്‍(21), ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ മണലൂര്‍ അയ്യപ്പന്‍കാവ് സ്വദേശി പുതുവീട്ടില്‍ സോമന്റെ മകന് സോനു കുമാര്‍ (25)എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. സമീപത്തെ സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് വര്‍ഗീസ് പഴുവിലും വലപ്പാട് എസ്.ഐ പി.ജി മധുവും സംഘവും ചേര്‍ന്നാണ് വാന്‍ ഡ്രൈവര്‍ നന്ദകുമാറിനെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ഇരുവരേയും വാടാനപ്പള്ളി ആക്ട്സ് പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ ലോറിയിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മുക്കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വെള്ളമൊഴിച്ചാണ് ദേശീയപാതയിലെ മുട്ടയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."