മുത്തങ്ങയില്‍ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു
കല്‍പ്പറ്റ: ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു. നൂല്‍പ്പുഴ മുത്തങ്ങ പൊന്‍കുഴി കാട്ടുനായിക്ക കോളനിയില്‍ വിരുന്നെത്തിയ പതിനൊന്നുകാരനെയാണ് പൊന്‍കുഴി പുഴയ്ക്ക് സമീപംവെച്ച് കാട്ടാന കുത്തി കൊന്നത്.
ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് പൊന്‍കുഴി കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുള്ള പുഴയ്ക്ക് സമീപം കാട്ടുകൊമ്പന്‍ ആദിവാസി ബാലനെ കുത്തി കൊന്നത്. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍ ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (12) ആണ് കൊല്ലപ്പെട്ടത്.
കൂട്ടുകാരുമൊത്ത് പുഴയിലേക്കു പോകുമ്പോള്‍ കാട്ടാന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടങ്കിലും മഹേഷിന് രക്ഷപ്പെടാനായില്ല. അടുത്തെത്തിയ ആന മഹേഷിനെ കുത്തി കൊല്ലുകയായിരുന്നു.
ഇടതു നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് പൊലിസ് എത്തി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ് ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഡി.എഫ്.ഒ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കാന്‍ സമ്മതിക്കില്ലന്ന് ഇവര്‍ നിലപാടെടുത്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി.എഫ്.ഒ യെ തടഞ്ഞു.
വടക്കനാട് കൊമ്പനാണ് കുട്ടിയെ കൊന്നതെന്നും ആനയെ മയക്കുവെടിവെച്ച് പിടികൂടാതെ ഡി.എഫ്.ഒയെ വിടില്ലന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന് ഡിവൈ.എസ്.പി ദേവസ്യ പ്രതിഷേധക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡി.എഫ് പ്രവര്‍ത്തകര്‍ പുല്‍പ്പള്ളി റോഡും എല്‍.ഡി എഫ് പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ ഓഫിസും ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."