സഅദ് ഹരീരിയെ സഊദി കസ്റ്റഡിയിലെടുത്തുന്നുവെന്ന ഫ്രാന്‍സ് പ്രസ്താവന വാസ്തവ വി വിരുദ്ധം: സഊദി വിദേശ കാര്യ മന്ത്രാലയം
റിയാദ്: ലബനീസ് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയെ കഴിഞ്ഞ നവംബറില്‍ സഊദി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു സഊദി രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും ലാബാനോന്റെ സുരക്ഷക്കും ഭദ്രതക്കുംസഊദി മതിയായ പിന്തുണ എക്കാലത്തും നല്‍കുന്നുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സ് പ്രസിഡന്റ് സഊദിക്കെതിരേ ആരോപണ പ്രസ്താവന നടത്തിയത്. കഴിഞ്ഞ നവംബറില്‍ സഊദിയിലെത്തിയ ലബനോന്‍ പ്രധാനമന്ത്രി ഹരീരി സഊദിയില്‍ വെച്ച് പ്രധാനമന്ത്രി പദം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സഊദിയില്‍ കുറച്ചു ദിവസം തങ്ങിയ ശേഷമാണ് സ്വദേശമായ ലബനോനിലേക്ക് തിരികെ പോയത്. ഇതേകുറിച്ചാണ് മാക്രോണ്‍ പ്രസ്താവന നടത്തിയത്.
എന്നാല്‍, ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളിയ സഊദി വിദേശ കാര്യ മന്ത്രാലയം, ലബനോനിലും മേഖലയിലും ഹിസ്ബുല്ലയും ഇറാനും നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ തെളിവുകളുമുണ്ടെനും ഇറാനും ഇറാന് ഉപകരണങ്ങളും അടക്കം മേഖലയില്‍ അരാജകത്വത്തിന്റെയും നശീകരണത്തിന്റയും ശക്തികള്‍ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റിനൊപ്പം പ്രവര്‍ത്തിക്കുന്നതിനു സഊദി അറേബ്യാ ആഗ്രഹിക്കുന്നതായും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."