HOME
DETAILS

തപാല്‍ സമരം പത്താം ദിനത്തിലേക്ക്; ഇടപെടാതെ കേന്ദ്രം; വ്യാപക പ്രതിഷേധം

  
backup
May 30 2018 | 21:05 PM

%e0%b4%a4%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d

തിരുവനന്തപുരം: ഗ്രാമീണ ഡാക് സേവകരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെ തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരം പത്താം ദിനത്തിലേക്ക്. സ്‌കൂള്‍, കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തപാല്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. തപാല്‍ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടാത്ത കേന്ദ്രനടപടിക്കെതിരേ പ്രതിഷേധം വ്യാപകമായി.
സമരത്തെത്തുടര്‍ന്ന് സ്‌കൂള്‍, കോളജ് അഡ്മിഷന്‍ ടിക്കറ്റുകള്‍, വിവിധ പെന്‍ഷനുകള്‍, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങി സുപ്രധാന തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുകയാണ്. സര്‍ക്കാരിന്റെ വിവിധ ഉത്തരവുകളും സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും മെമ്മോകളും പാതിവഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇതിനുപുറമെ തപാല്‍ ഓഫിസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും മുടങ്ങി. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് അയക്കുന്ന കേക്കുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും തപാല്‍ ബാഗുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങളുടെ വിതരണവും പ്രതിസന്ധിയിലായി. സര്‍വിസ്, പെന്‍ഷന്‍ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ തപാല്‍ വഴി മാത്രമാണു വരിക്കാര്‍ക്കു പ്രസിദ്ധീകരണങ്ങള്‍ എത്തിക്കുന്നത്. ഇതും നാളുകളായി മുടങ്ങിക്കിടക്കുകയാണ്.
ഇതിനകം നിരവധി തവണ ചര്‍ച്ച നടന്നിട്ടും പ്രശ്‌നപരിഹാരമായില്ല. രാജ്യത്താകെ ഈ സ്ഥിതി ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നില്ല. പ്രശ്‌നത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെടാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമരത്തെത്തുടര്‍ന്നു കേരളത്തില്‍ മാത്രം 1.40 കോടി തപാല്‍ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് 550 തപാല്‍ ഓഫിസുകളുണ്ട്. ഓരോ ഓഫിസും പ്രതിദിനം ശരാശരി 500 തപാല്‍ ഉരുപ്പടികള്‍ കൈമാറുന്നുവെന്നാണു കണക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago