HOME
DETAILS
MAL
ഏരുവേശ്ശിയില്‍ ക്വാറികള്‍ക്ക് ഭരണസമിതി അനുമതി നല്‍കില്ല
backup
March 28 2017 | 21:03 PM
ചെമ്പേരി: പരിസ്ഥിതിലോല മേഖലകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ഏരുവേശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി. ഏരുവേശ്ശി പഞ്ചായത്തില്‍ ഈ വര്‍ഷം മുതല്‍ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് നിര്‍ദേശിച്ചു. ഈ പ്രദേശങ്ങള്‍ താരതമ്യേന പരിസ്ഥിതി ദുര്‍ബല മേഖലകളുമാണ്. ക്വാറികള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ ജനങ്ങളുടെ വീടുകള്‍ക്കും വിളകള്‍ക്കും നാശനഷ്ടമുണ്ടാകുന്നതിന് പുറമേ രൂക്ഷമായ ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. കരിങ്കല്‍ ക്വാറികള്‍ക്ക് എതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്.
ഭരണ സമിതി തീരുമാനം അംഗീകരിച്ചു പ്രവര്‍ത്തിക്കുമെന്നും ജോസഫ് കൊട്ടുകാപ്പള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."