HOME
DETAILS

ഗവ. ആയുര്‍വേദ കോളജിന്റെ വികസനത്തിനായി 10.62 കോടി രൂപ

  
backup
May 31 2018 | 02:05 AM

%e0%b4%97%e0%b4%b5-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

 

തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10.62 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
ആയുര്‍വേദ കോളജ് ആധുനികവല്‍കരണത്തിന് 4.20 കോടി രൂപ, ഗൈനക്കോളജിയും ഭിന്ന ശേഷിയുള്ള കുട്ടികളുടെ പരിപാലനവും എന്ന പദ്ധതിയ്ക്ക് 55 ലക്ഷം, പ്രത്യേക വയോജന സംരക്ഷണ കേന്ദ്രത്തിന് 32 ലക്ഷം, പാരാമെഡിക്കല്‍ ജീവനക്കാര്‍, അധ്യാപകര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള റിഫ്രഷ്‌മെന്റ് കോഴ്‌സിന് 11 ലക്ഷം, ഫാര്‍മസിയ്ക്കായി 20 ലക്ഷം, ലൈബ്രറിയുടെ വികസനത്തിനായി 9 ലക്ഷം രൂപ, ഫാര്‍മോ കേഗ്‌നസി യൂനിറ്റ് ഡി.എസ്.യു വികസനത്തിന് 40 ലക്ഷം, ആയുര്‍വേദ കോളജിന് കീഴിലുള്ള പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയുടെ വികസനത്തിന് 2.05 കോടി, പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയ്ക്ക് 2.70 കോടി രൂപ എന്നിങ്ങനെയാണ് തുകയനുവദിച്ചത്.
ആയുര്‍വേദ കോളജിന്റെ നവീകരണത്തിന്റെ ഭാഗമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായാണ് 4.20 കോടി രൂപ അനുവദിച്ചത്. ആയുര്‍വേദ ഗൈനക്കോളജി പ്രോജക്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് മൂന്നാംഘട്ടമായി 27.50 ലക്ഷവും കൗമാര വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപാലനത്തിനായി നടപ്പിലാക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഉപകരണങ്ങളും മരുന്നുകളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് മൂന്നാംഘട്ടമായി 27.50 ലക്ഷം രൂപയും ഉള്‍പ്പെടേയാണ് ഗൈനക്കോളജിയും ഭിന്ന ശേഷിയുള്ള കുട്ടികളുടെ പരിപാലനവും എന്ന പദ്ധതിയ്ക്ക് 55 ലക്ഷം രൂപ അനുവദിച്ചത്. വയോജന ചികിത്സാ കേന്ദ്രത്തില്‍ ആവശ്യമായ മരുന്നുകള്‍ വാങ്ങുന്നതിനാണ് 32 ലക്ഷം രൂപ അനുവദിച്ചത്. ഫാര്‍മസിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് 20 ലക്ഷം രൂപ അനുവദിച്ചത്.
ലൈബ്രറിയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍, ബാര്‍കോഡ് സ്‌കാനര്‍, വയര്‍ലസ് ബാര്‍കോഡ് സ്‌കാനര്‍, ബാര്‍കോഡ് ലേബലുകള്‍ എന്നിവ വാങ്ങുന്നതിനും മറ്റുമാണ് 9 ലക്ഷം അനുവദിച്ചത്.
പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയിലെ സമഗ്ര വികസനത്തിനും തിയറ്റര്‍ നവീകരണത്തിനും വിവിധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുക അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  21 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  40 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago