നിപാ: ചികിത്സിക്കാത്ത സീനിയര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പരിശോധന തടയുമെന്ന്
പേരാമ്പ്ര: നിപാ വൈറസ് ഭീതിയാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കതെ സ്വകാര്യ പരിശോധന നടത്തുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിക്കെതിരേ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി രംഗത്ത്.
സീനിയര്‍ ഡോക്ടര്‍മാര്‍ നിപാ ബാധിതരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ എത്തിനോക്കുക പോലും ചെയ്യാതെ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ യോഗം അപലപിച്ചു. ഇത്തരം നടപടിയില്‍നിന്ന് ഡോക്ടര്‍മാര്‍ പിന്മാറിയില്ലെങ്കില് വീട്ടുമുറ്റത്തു കുത്തിയിരിപ്പ് സമരം നടത്തുമെന്നും സെക്രട്ടറി പപ്പന് കന്നാട്ടി അറിയിച്ചു. പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്.
ഇവരുടെ പരിചയക്കുറവ് രോഗത്തെ ബാധിക്കുന്ന വിവരം മന്ത്രിമാരായ കെ.കെ ശൈലജ, ടി.പി രാമകൃഷ്ണന് എന്നിവരെ അറിയിച്ചിട്ടും സീനിയര്‍ ഡോക്ടര്‍മാര്‍ വാര്ഡുകളിലെത്താത്ത അവസ്ഥ തുടരുന്നതുകൊണ്ടാണ് വീട്ടുപടിക്കല്‍ കുത്തിയിരിപ്പു സമരം നടത്താന്‍ നിര്‍ബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി. ചന്തുക്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഗംഗന് തുമ്പക്കണ്ടി, വിശ്വാമിത്രന് വൈദ്യര്, യൂനസ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."