HOME
DETAILS
MAL
സര്‍വകക്ഷി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
backup
July 02 2016 | 03:07 AM
എളേറ്റില്‍: മൂന്നു മാസം പിന്നിടുന്ന എളേറ്റില്‍ ജനതാ റോഡ് കള്ളുഷാപ്പ് സമരത്തിനു വിവിധ മതരാഷ്ട്രീയ സംഘടനകളുടെ ഐക്യദാര്‍ഢ്യം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഷാപ്പ് അടച്ചുപൂട്ടി പൊതുജന വികാരം മാനിക്കണമെന്നു സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു.
എളേറ്റില്‍ വട്ടോളി വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സമര സമിതി ചെയര്പേഴ്സന് വി. ജമീല അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസൈന്‍ മാസ്റ്റര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലാം വട്ടോളി, അബൂബക്കര്‍ ബാഖവി, ഫസലുറഹ്മാന്, മുഹമ്മദ് മാളിയേക്കല്‍, വി.പി സുള്‍ഫിക്കര്‍, മൊയ്തീന് കുഞ്ഞി, അസൈനാര്‍ ഹാജി, ടി.എം രാധാകൃഷ്ണന്, പി.സി ബാബു, മുജീബ് ചളിക്കോട്, നീതു ഷിജിത്, രമാ നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."