HOME
DETAILS
MAL
backup
July 02 2016 | 03:07 AM
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡി.ടി.പി കോഴ്‌സില്‍ ആറു മാസം സൗജന്യപരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സിയാണു യോഗ്യത. അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, ബധിരര്‍, മൂകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്കു നിയമാനുസൃത ഇളവ് ലഭിക്കും.
ആണ്‍കുട്ടികള്‍ക്കു ഭക്ഷണത്തോടുകൂടിയുള്ള സൗജന്യ താമസ സൗകര്യം ലഭ്യതയനുസരിച്ചു നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 20നു മുന്‍പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട്, 673008 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0495 2351403
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."