മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ബോട്ടുകള്‍ തകര്‍ന്നു
കണ്ണൂര്‍: മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. രണ്ടുപേരെ കാണാതായി. എയിഞ്ചല്‍ ഒന്ന് എയിഞ്ചല്‍ രണ്ട് എന്നീ ബോട്ടുകളാണ് കാറ്റിനെ തുടര്‍ന്ന് കര്‍ണാടകയിലെ മലാപേ ഹാര്‍ബറില്‍നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അപകടത്തില്‍പ്പെട്ടത്. എയിഞ്ചല്‍ ഒന്ന് പൂര്‍ണമായും കടലില്‍ മുങ്ങി.
കഴിഞ്ഞ മാസമാണ് രണ്ട് ബോട്ടുകളിലായി 15 തമിഴ്നാട് സ്വദേശികള്‍ അഴീക്കലില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മത്സ്യബന്ധനത്തിന് പോയത്. ബോട്ട് തിരിച്ചു അഴീക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. കാലാവസ്ഥാ അറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ അരുള്‍ രാജ് (21), പുഷ്പരാജ് (45)എന്നിവരെയാണ് കാണാതായത്. ബോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയായ തദേയുസ് (43), കന്യാകുമാരി സ്വദേശി സെബാസ്റ്റ്യന്‍ (41), ആന്റണി(30), ശ്രീജന്(27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുങ്ങിയ ബോട്ടിലെ ഒന്‍പത് പേരെ രക്ഷപ്പെടുത്തി.
സ്ഥിരമായി കണ്ണൂര്‍ അഴീക്കലില്‍ കച്ചവടം നടത്തുന്ന തമിഴ്നാട്ടില്‍ നിന്നുള്ള ബോട്ടാണ് ഇവ. എയിഞ്ചല്‍ ഒന്ന് എന്ന ബോട്ടിലുള്ളവരെയാണ് കാണാതായത്.
ബാക്കിയുള്ളവരെ ഇന്നലെ രാവിലെ എട്ടോടെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി മലാപേ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടവിവരമറിഞ്ഞ് കണ്ണൂരിലെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വിവരം മംഗളൂരൂ, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡുകളെ അറിയിക്കുകയായിരുന്നു. കേരളത്തിന്റെ ഐ.സി.ജി.എസ് അമയ എന്ന ബോട്ട് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."