'മഴയെത്തും മുന്‍പേ'; മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
പുത്തൂര്‍വയല്‍: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി- ചീയമ്പം 73 കോളനിയില്‍ വാടി പദ്ധതിയുടെ ഭാഗമായി 'മഴയെത്തും മുന്‍പേ' മെഡിക്കല്‍ ക്യാംപ് സംഘടപ്പിച്ചു. ബാര്‍ഡിന്റെ ധന സഹായത്തോടെ ആരോഗ്യവകുപ്പമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.
പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ സാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംപര്‍ പ്രിയ അധ്യക്ഷയായി. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം തലവന്‍ ഡോ.വി ബാലകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ജനാര്‍ദ്ദനന്‍ ക്ലാസ് എടുത്തു.
കേണിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനീഷ്, കാര്‍ഷിക ഉപദേഷ്ടാവ് എം.കെ.പി മാവിലായി, ഊരുമൂപ്പന്‍ ബി.ബി ബോളന്‍, ഊരു ആസൂത്രണ കമ്മിറ്റി പ്രസിഡന്റ് അപ്പി ബോളന്‍, ഊരുആസൂത്രണ കമ്മിറ്റി വൈസ്പ്രസിഡന്റ് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഊരിലെ 135 ഓളം പേര്‍ ക്യാംപില്‍ പങ്കെടുത്തു.
സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ ആദിവാസി ഉപജീവനമാര്‍ഗ പരിപാടികളുടെ ഭാഗമായി ഡോ. സി.എസ് ചന്ദ്രികയുടെ നേതൃത്വത്തിലാണ് വാടി പദ്ധതി നടപ്പിലാക്കുന്നത്. ടീം അംഗങ്ങളായ ലിജോ തോമസ്, പി.കെ ബുഷറ, പി.എം നൗഷിക്, റോഹന്‍ മാത്യു എന്നിവരോടൊപ്പം ഊരിലെ ആദിവാസികളുടെ നേതൃത്വത്തിലുള്ള വില്ലേജ് പ്ലാനിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് ചീയമ്പത്ത് വാടി പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."