പിണറായി സര്‍ക്കാറിനെതിരേ രണ്ടാം വിമോചനസമരത്തിന് നേരമായി: കെ.എസ്.യു
കൊല്ലം : കെ.എസ്.യു 61 ാം സ്ഥാപക ദിനാഘോഷം ജില്ലാ കോണ്‍ഗ്രസ്സ് ഭവനില്‍ നടന്നു.
1957 ലെ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിലനിന്ന പാര്‍ട്ടി സെല്‍ ഭരണത്തിന് സമാനമായ ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു
1957 ല്‍ കെ.എസ്.യു നേതൃത്വത്തില്‍ നടന്ന വിമോചനസമരത്തിന് സമാനമായ രണ്ടാമതൊരു വിമോചനസമരം നടത്തേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ജനാധിപത്യരീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി മാറിയിരിക്കുന്നു. ഭരണത്തിന്റെയും പൊലിസിന്റെയും നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രിയും പാര്‍ട്ടിയും നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
മാധ്യമങ്ങളെ പോലും തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഭീഷ്ണിപ്പെടുത്തുന്നു. പിണറായി ഭരണത്തില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ഭരണപരാജയം മറയ്ക്കാന്‍ പോലീസും, പാര്‍ട്ടിയും, ഡി.വൈ.എഫ്.ഐയും ജനങ്ങളെ അക്രമിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് തന്നെയാണ് ആദ്യകേരള മന്ത്രിസഭയുടെ കാലത്ത് കേരളത്തില്‍ നടന്നതെന്നും കെ.എസ്.യു ആരോപിച്ചു.
ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി. ജര്‍മ്മിയാസ്, എസ്. വിപിനചന്ദ്രന്‍, ആദിക്കാട് മധു, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, കൗശിഖ് എം. ദാസ്, ശരത് മോഹന്‍, വിപിന്‍, യദു കൃഷ്ണന്‍.എം.ജെ, സിയാദ്, അതുല്‍. എസ്.പി, ഹാഷിം, അസ്ലം, ഓഷിന്‍, സ്‌നേഹ, സിനു മരുതമണ്‍പളളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."