സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് കേസുകള്‍ നേരിടുന്നവരെ ഒഴിവാക്കും: മന്ത്രി
ആലുവ: ഉത്സവ സീസണോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടു കണ്ടെത്താന്‍ നിയോഗിച്ച സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് വിജിലന്‍സ് കേസുകള്‍ നേരിടുന്നവരെ ഒഴിവാക്കാന്‍ ആവശ്യപ്പട്ടിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്.
ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉദ്യാഗസ്ഥ അഴിമതി സംബന്ധിച്ച് എ.ഡി.ജി.പി ടോമിന് തച്ചങ്കരി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ വകുപ്പില്‍ ഇപ്പോള്‍ 64 എന്‍ക്വയറി നടക്കുകയാണ്. സഹകരണ വകുപ്പില്‍ പൊലിസ് വിജിലന്‍സ് ശക്തിപ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. വിപണിയിലെ വിലക്കയറ്റംതടയാന് ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ന് ആലുവയില്‍ വിളിച്ച് കുട്ടിയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്കി.
സഹകരണ വകുപ്പില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി പര്‍ച്ചേസ് മാന്വല്‍ ഉണ്ടാക്കി . കണ്‍സ്യൂമര്‍ ഫെഡില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്കിസഹകരണ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം നടത്തിയതെന്ന് ആരോപണം ശരിയല്ല. ഡെപ്യൂട്ടി രജിസ്ട്രാറുടെ സ്ഥാനക്കയറ്റത്തെ തുടര്‍ന്ന് മറ്റ് ഒമ്പത് പേര്‍ക്ക് സ്ഥാനചലനമുണ്ടായത്.
ഭരണപരമായ സൗകര്യത്തിന് വേണ്ടിയുള്ള അനിവാര്യമായ മാറ്റമാണ് നടത്തിയത്. ആലുവയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് എംഡി രത്നാകരന്, ജില്ലാ തല ഉദ്യോഗസ്ഥര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."