HOME
DETAILS
MAL
ഷണ്ടിങ്ങിനിടെ എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി പാളം തെറ്റി
backup
May 31 2018 | 19:05 PM
കൊച്ചി: എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ കോച്ച് ഷണ്ടിങ്ങിനിടെ പാളം തെറ്റി. ഇന്നലെ രാവിലെ ആറു മണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചെയര്‍ കാര്‍ കോച്ചുകളിലൊന്നിന്റെ നാലു ചക്രങ്ങളാണു ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. ഈ കോച്ച് ഒഴിവാക്കിയാണ് പിന്നീട് ട്രെയിന്‍ സര്‍വിസ് നടത്തിയത്. രാവിലെ 9.10ന് പുറപ്പെടേണ്ട ട്രെയിന്‍ ഒന്നര മണിക്കൂറോളം വൈകി 10.48നാണ് പുറപ്പെട്ടത്. സംഭവത്തില്‍ ഡ്യൂട്ടി സ്റ്റേഷന് മാസ്റ്ററെ അന്വേഷണ വിധേയമായി റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. പാളം തെറ്റിയതു ഷണ്ടിങ് ലൈനിലായതിനാല്‍ മറ്റ് ട്രെയിന്‍ സര്‍വിസുകളെ ഇത് ബാധിച്ചില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."