27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍; ബി.ജെ.പി ജയിച്ചത് അഞ്ചിടത്ത് മാത്രം
ന്യൂഡല്‍ഹി: 2014 നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ നേടി വന്‍ വിജയത്തോടെ അധികാരത്തിലേറിയ ബി.ജെ.പിക്ക് തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കാലിടറി.
1984ല്‍ 414 സീറ്റുമായി രാജീവ് ഗാന്ധി അധികാരത്തിലേറിയതിന് ശേഷം ഒരു പാര്‍ട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു 2014ല്‍ ബി.ജെ.പിക്ക് ലഭിച്ചത്. എന്നാല്‍ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത് ബി.ജെ.പിയുടെ സ്വാധീനം കുറയുകയാണെന്നാണ്.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരിത്തിലേറിയത് മുതല്‍ നടന്ന 27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.
ഇതില്‍ പുതുതായി ഒരു സീറ്റുകള്‍ പോലും നേടാന്‍ അവര്‍ക്കായില്ല. ജയിച്ചതെല്ലാം സിറ്റിങ് സീറ്റുകളിലായിരുന്നു. ഇതിനിടെ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ നേടാനായി.
തൃണമുല്‍ കോണ്‍ഗ്രസിന് നാല്, എസ്.പി മൂന്ന്, ടി.ആര്.എസ് രണ്ട്, എന്‍.പി.പി, എന്‍.സി, മുസ്ലിം ലീഗ്, ആര്.ജെ.ഡി, എന്‍.ഡി.പി, ആര്.എല്‍.ഡി, എന്‍.സി.പി എന്നിവര്‍ ഓരോന്നിലും വിജയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."