ബജറ്റില്‍ നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍: പ്രതിപക്ഷ നേതാവ്
ആലപ്പുഴ: നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ആരോപിച്ചു.
ഗ്രാമപഞ്ചായത്തുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്നത് പോലുള്ള തുച്ഛമായ തുകയാണ് ജില്ലാ പഞ്ചായത്ത് അടിസ്ഥാന മേഖലയുടെ വികസനത്തിനായി നീക്കിവച്ചിട്ടുള്ളത്. കൃഷി, വിദ്യാഭ്യാസ ഉള്‍പ്പെടെയുള്ള മേഖലകളോട് ബജറ്റ് നീതി പുലര്‍ത്തിയില്ല. തുച്ഛമായ തുകയാണ് ഈ മേഖലയുടെ വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എത്രകാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കണം. പട്ടികജാതി വര്‍ഗ ജനവിഭാഗങ്ങളായുള്ള ഭവന നിര്‍മ്മാണപദ്ധതി പോലും ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിനായില്ല. സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന ഭരണ നേതൃത്വം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജന്റര്‍ പാര്‍ക്കിന്റെ അവസ്ഥ കൂടി മനസിലാക്കണം. നാല് വര്‍ഷത്തോളമായി പ്രയോജനപ്പെടുത്താന്‍ കഴിയാതെ ജന്റര്‍പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഭരണ നേതൃത്വം ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."