ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്
ആലപ്പുഴ: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം മാറ്റിവച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. 75,27,70,751 രൂപയുടെ വരവും 66,65,51,878 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. 8,62,18,873 രൂപ നീക്കിയിരിപ്പുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ദലീമ ജോജോയാണ് 2017 -18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.
10 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ഉല്‍പാദന മേഖലയില്‍ ഏറ്റെടുക്കുന്നത്. സ്‌കൂളുകളുടെ നവീകരണം, കെട്ടിട നിര്‍മാണം, ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിങ് ഫണ്ട്, പാലിന് സബ്‌സിഡി, വൈക്കോല്‍ ബണ്ടിലുകളാക്കി നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് മൂന്നു കോടി രൂപ നീക്കിവച്ചു. എല്ലാ സ്‌കൂളുകളിലും മഴവെള്ള സംഭരണി നിര്‍മിച്ച് കുടിവെള്ളം പൂര്‍ണമായും മഴവെള്ള സംഭരണിയിലൂടെ ആക്കി മാറ്റുമെന്ന് ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
ജനറല്‍ 36,46,77,000 രൂപ, എസ്.സി.പി. 13,53,43,000 രൂപ, ടി.എസ്.പി 25,87,000 രൂപ, റോഡ് നവീകരണം 7,35,59,000 രൂപ, റോഡിതരം 6,75,16,000 രൂപ എന്നിങ്ങനെയാണ് ബജറ്റ് വിഹിതം. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് പ്രതിജ്ഞാബന്ധമാണെന്ന് ബജറ്റില്‍ പറയുന്നു. നെല്‍കൃഷിക്കായി 2.5 കോടി, നീര്‍ത്തട വികനത്തിനായി 1.75 കോടി രൂപ, നാളികേര കൃഷി വികസനത്തിനായി 50 ലക്ഷം രൂപ, ക്ഷീരവികസനത്തിനായി 50 ലക്ഷം രൂപ, പാല്‍ സൊസൈറ്റികള്‍ക്ക് റിവോള്‍വിങ് ഫണ്ടായി 75 ലക്ഷം രൂപ, മത്സ്യമേഖലയിലെ പശ്ചാത്തല വികസനത്തിനായി 25 ലക്ഷം രൂപ, ചെറുകിട വ്യവസായങ്ങള്‍ക്കായി 50 ലക്ഷം രൂപ എന്നിങ്ങനെ വക കൊള്ളിച്ചിട്ടുണ്ട്.
വിദ്യാലയ നവീകരണത്തിനായി 4.75 കോടി രൂപ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആര്‍.എം.എസ്.എ. പദ്ധതിക്കായി 1.5 കോടി രൂപ നീക്കിവച്ചു. വായനശാലകളെയും ഗ്രന്ഥശാലകളെയും സഹായിക്കുന്നതിനായി ഒരു കോടി രൂപ നീക്കിവച്ചു. തുടര്‍ വിദ്യാഭ്യാസ മേഖലയ്ക്കായി മൂന്നു ലക്ഷം രൂപ ഉള്‍പ്പെടുത്തി. കുടിവെള്ള വിതരണത്തിന് ഒരു കോടി, ശുചിത്വ മേഖലയ്ക്ക് 50 ലക്ഷം രൂപ, ശ്മശാന നവീകരണത്തിന് 50 ലക്ഷം രൂപ, മരുന്നുകള്‍ ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപ, ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രികളുടെ നവീകരണത്തിനായി 90 ലക്ഷം രൂപ, അയുര്‍വേദ ആശുപത്രിക്കായി 50 ലക്ഷം രൂപ, ഹോമിയോ ആശുപത്രിക്കായി 10 ലക്ഷം രൂപ, ആശുപത്രികളുടെ നവീകരണത്തിനായി 85 ലക്ഷം രൂപ വകയിരുത്തി. ഭവന നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി.
വനിതാ ക്ഷേമത്തിനായി 3.75 ലക്ഷം, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി രണ്ടു കോടി, ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി രണ്ടു കോടി, ആശ്രയ പദ്ധതിക്കായി 50 ലക്ഷം രൂപ, പട്ടികജാതി ക്ഷേമത്തിനായി 13.53 കോടി, പട്ടികവര്‍ഗ ക്ഷേമത്തിനായി 25.87 ലക്ഷം, ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി 10 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
പശ്ചാത്തല സൗകര്യ വികസനത്തിന് റോഡുകള്‍ക്കായി 13 കോടി, സൗരോര്‍ജ്ജ പദ്ധതിയ്ക്കായി ഒരു കോടി, നബാര്‍ഡ്, ആര്‍.ഐ.ഡി.എഫ് പദ്ധതി 50 ലക്ഷം, കാര്‍ഷിക ഫാമുകളുടെ നവീകരണത്തിനായി 30 ലക്ഷം, പൊതുസ്ഥാപനങ്ങളുടെ കെട്ടിട നിര്‍മാണം ഒരു കോടി, പൊതുസ്ഥാപനങ്ങള്‍ക്കായി സ്ഥലം വാങ്ങലിന് രണ്ടു കോടി രൂപ എന്നിങ്ങനെ വകയിരുത്തി.
എല്ലാ വാര്‍ഡുകളിലും കുമാരി ക്ലബ് രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വിഭാവനം ചെയ്യുന്നു.
വിദ്യാലയങ്ങള്‍ക്കായി ഹാര്‍ഡ്‌വെയര്‍ സെന്റര്‍ സജ്ജമാക്കുന്നു. വിദ്യാഭ്യാസ വകുപ്പും കെല്‍ട്രോണ്‍, ഐ.ടി സ്‌കൂള്‍ എന്നിവയുടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഈ കേന്ദ്രത്തില്‍ റിപ്പയര്‍ ചെയ്ത് കൊടുക്കും.
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ആഴ്ചക്കൂട്ടങ്ങള്‍ വിളിച്ച് ചേര്‍ക്കും. ജന്റര്‍ പാര്‍ക്ക് സ്ത്രീ സൗഹൃദ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിട നവീകരണം ഈ വര്‍ഷം നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."