HOME
DETAILS

കൊവിഡ്-19 മരണം: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല,പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി

  
backup
March 28, 2020 | 8:19 AM

covid-death-funeral

എറണാകുളം: കൊവിഡ്-19 ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ വളരെ സുരക്ഷിതമായി നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൊവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടത്തുക.

രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് അദ്ദേഹത്തിന് മറ്റ് അസുഖങ്ങളുമുണ്ടായതാണ് സ്ഥിതി ഗുരുതരമാവാന്‍ കാരണമായതെന്ന് മന്ത്രി പറഞ്ഞു.മൃതദേഹം ബന്ധുക്കളെ വീഡിയോ വഴി കാണിച്ചിട്ടുണ്ട്. അതേ സമയം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കില്ലെന്ന് മന്ത്രി കുട്ടിചേര്‍ത്തു. 

ആരോഗ്യവകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകുടത്തിന്റേയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്‌കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപന സാധ്യയുണ്ടോ എന്ന് പരിശോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

നാലുപേര്‍ മാത്രമാണ് സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുക. ബന്ധുക്കളെ മൃതദേഹം സ്പര്‍ശിക്കാന്‍ അനുവദിക്കില്ല. സംസ്‌കാര ചടങ്ങിന് പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് മരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഇ്ദദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ന്യുമോണിയയുമുണ്ടായിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇദ്ദേഹവുമായി ഇടപഴകിയ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടാതെ യാത്രചെയ്ത വിമാനത്തിലുള്ളവരും നിരീക്ഷണത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  7 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  7 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  7 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  7 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  7 days ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  7 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  7 days ago