HOME
DETAILS
MAL
യു.എസ് സൈന്യത്തെ സിറിയയില്‍നിന്ന് പിന്‍വലിക്കണം: അസദ്
backup
May 31 2018 | 21:05 PM
ദമസ്കസ്: സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറണമെന്ന് ബശ്ശാറുല്‍ അസദ്. ഇറാഖില്‍നിന്നു പാഠമുള്‍ക്കൊള്ളാന്‍ അമേരിക്ക തയാറാകണമെന്നും സിറിയന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രാജ്യാന്തര മാധ്യമമായ ആര്.ടിക്കു നല്കിയ അഭിമുഖത്തിലാണ് അസദ് അമേരിക്കയ്ക്കെതിരേയും ഡൊണാള്‍ഡ് ട്രംപിനെതിരേയും ആഞ്ഞടിച്ചത്.
''സിറിയയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച തങ്ങളുടെ സൈന്യത്തെ അമേരിക്ക പിന്‍വലിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ തങ്ങള്‍ക്കതു ചെയ്യേണ്ടി വരും. സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കു തയാറാണ്. അതിനു തയാറല്ലെങ്കില്‍ ആ മേഖലകളില്‍നിന്ന് സൈന്യത്തെ സൈനിക നടപടികളിലൂടെ തുരത്തേണ്ടിവരും.''-അസദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."