വാറ്റ്, സേവന നികുതി തുടങ്ങിയവ ഇല്ലാതാകും- ജിഎസ്ടിയെ വിവരിച്ച് ജെയ്റ്റ്‌ലി ലോക്‌സഭയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി എസ് ടി ബില്ലുകളിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. കേന്ദ്ര ജി എസ് ടി, സംസ്ഥാന ജി എസ് ടി, കേന്ദ്രസംസ്ഥാന സംയോജിത ജി എസ് ടി, നഷ്ടപരിഹാര ബില്‍ എന്നിങ്ങനെ നാലു ജി എസ് ടി ബില്ലുകളാണ് പരിഗണനക്കായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സമര്‍പ്പിച്ചിരിക്കുന്നത്.
ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കുമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടാകുമെന്നും അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ അറിയിച്ചു. സംസ്ഥാനങ്ങളിലെ നികുതി കൈകാര്യം ചെയ്യുന്നതിനായി സ്റ്റേറ്റ് ജി.എസ്.ടിയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സേവന നികുതികള്‍, വാറ്റ്, എക്‌സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വിവരിച്ചു.
ബില്ല് നികുതി വ്യത്യാസങ്ങള്‍ക്ക് അറുതി വരുത്തുമെന്നും രാജ്യത്താകമാനം ചരക്കുഗതാഗതം സുഗമമാക്കുമെന്നും ജെയ്റ്റ്‌ലി അറിയിച്ചു. എ
എല്ലാ ലോക് സഭാംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഹാജരായിട്ടുണ്ട്. ഉച്ചക്ക് 12ന് ആരംഭിച്ച ചര്‍ച്ച ഉച്ചയൂണിനു പിരിയാതെ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."