ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്ത്; മാവൂരില്‍ ക്ലാസുകള്‍ക്ക് തുടക്കം
മാവൂര്‍: ഗ്രാമ പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത നേടിയ പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ആസ്ഥാനമായ നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ച് മാവൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന ഇംഗ്ലീഷ് സാക്ഷരതാ പരിപാടിയുടെ ഭാഗമായ ക്ലാസുകള്‍ ആരംഭിച്ചു.
സര്‍വേ നടപടികളും പരിശീലകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തീകരിച്ച ശേഷമാണ് ക്ലാസുകള്‍ ആരംഭിച്ചത്. അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷാപഠനം സാധ്യമാക്കാന്‍ കഴിയുന്ന തരത്തില്‍ കളിയും വിനോദവും ഉള്‍പ്പെടുത്തിയ പ്രത്യേക പാഠ്യപദ്ധതിയാണ് എന്‍.സി.ഡി.സി തയാറാക്കിയിരിക്കുന്നത്.
സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പഠനം നിര്‍ത്തിയവര്‍ക്കും അടിസ്ഥാന പരിജ്ഞാനമുള്ളവര്‍ക്കും പ്രായഭേദമെന്യേ ക്ലാസില്‍ ചേരാം. വീട്ടമ്മമാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ഓരോ വാര്‍ഡിലേയും ക്ലാസ് ക്രമീകരിക്കും. ക്ലാസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ വാര്‍ഡ് മെംബര്‍മാരുമായി ബന്ധപ്പെടണമെന്ന് പ്രൊജക്ട് കോഡിനേറ്റര്‍മാരായ അഡ്വ. വിജി ഗണേശ്, ഡോ. ശ്രുതി അഖിലേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ നാലിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് ക്ലാസുകള്‍ ഔപചാരിക ഉദ്ഘാടനം ചെയ്യും. അടുത്ത അധ്യാപക ദിനത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്താനാകുമെന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."