HOME
DETAILS

ധവളപത്രവും ഒരായുധമാണ്

  
backup
July 02 2016 | 05:07 AM

%e0%b4%a7%e0%b4%b5%e0%b4%b3%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d

ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും മാറി മാറി വരുന്ന സര്‍ക്കാറുകള്‍ മുന്‍പത്തെ സര്‍ക്കാറിനെ അടിക്കാന്‍ ഉപയോഗിക്കുന്ന ഒരായുധമായി ധവളപത്രം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് അദ്ദേഹത്തിന്റെ തനത്‌ശൈലിയില്‍ അവതരിപ്പിച്ച ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരുങ്ങലിലായത് ചൂണ്ടിക്കാണിക്കുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയുമാണ് ഖജനാവ് കാലിയാക്കിയതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സംസ്ഥാനത്ത് രണ്ട് തരം ചെലവുകളാണുള്ളത്. ഒന്ന് പദ്ധതികള്‍ക്കായി, മറ്റൊന്ന് പദ്ധതി ഇതര ചെലവും. ഇതില്‍ പദ്ധതി ഇതര ചെലവുകളായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുംഅദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഇതര ചെലവുകള്‍ക്കായി പണം ചെലവാക്കുമ്പോള്‍ ഖജനാവ് കാലിയാകുമെന്നതിന് സംശയമില്ല. പക്ഷെ മുന്‍മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കൊണ്ട് എത്രയോ പേര്‍ക്ക് ആശ്വാസം ലഭിച്ചുവെന്നത് കാണാതിരിക്കരുത്. 2015 ല്‍ 142 കോടിയായിരുന്നു ധനകമ്മി. 2016 ല്‍ 173 കോടിയായി തീര്‍ന്നത് സംസ്ഥാനത്തിന്റെ ധൂര്‍ത്ത് മൂലമാണെന്നാണ് ധനമന്ത്രി പറയുന്നത്. അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട പതിനായിരം കോടി ഇതിനോട് ചേര്‍ക്കുമ്പോള്‍ ധനകമ്മി പിന്നെയും കൂടും. സാധാരണ ജനങ്ങള്‍ക്ക് എന്താണ് ഈ ധവളപത്രം എന്നത് അറിയില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരസ്പരം അടിക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ധവളപത്രം ഇപ്പോള്‍ അനുഭവപ്പെടുന്നത്. 173 കോടിയുടെ ധനകമ്മിയാണ് സംസ്ഥാനത്തിനുള്ളതെന്ന് ധനമന്ത്രി പറയുമ്പോള്‍ 1000 കോടി മിച്ചമാണെന്നാണ് മുന്‍ ധനമന്ത്രി കെ.എം മാണി ഐസകിന് മറുപടിയായി പറഞ്ഞത്. സാമ്പത്തിക വിദഗ്ധരാകട്ടെ അത്ര വലിയ പ്രതിസന്ധിയൊന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന ധനമന്ത്രിയുടെ ആത്മവിശ്വാസത്തെ അവര്‍ ഇതിലേക്കായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
2016ല്‍ പ്രതീക്ഷിച്ച നികുതിവരുമാനം 99 ശതമാനമായിരുന്നുവെങ്കിലും 116 കോടിയും സ്റ്റേ ചെയ്യപ്പെട്ടു. നികുതിപിരിവിലെ കുറവും ചെലവിലെ ധൂര്‍ത്തും നികുതി പിരിച്ചെടുക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ് സാമ്പത്തിക പരാധീനതയുടെ പ്രധാന കാരണം. 2014 ല്‍ 36,000 കോടിയുടെ നികുതി കുടിശ്ശികയായിരുന്നു ഉണ്ടായിരുന്നത്. അത് പിരിച്ചെടുത്തിരുന്നില്ല. ധൂര്‍ത്തുകള്‍ക്ക് ഉദാഹരണമായി ധനമന്ത്രി ചൂണ്ടിക്കാണിക്കുന്നത് അനാവശ്യമായ മെഡിക്കല്‍ കോളജുകളും ആര്‍ട്‌സ് കോളജുകളും താലൂക്ക് രൂപീകരണങ്ങളും എയ്ഡഡ് മേഖലകളിലെ സ്ഥാപനങ്ങളുടെ വര്‍ധനവുമാണ്. ആലപ്പുഴയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ടടുത്ത ഹരിപ്പാടില്‍ ഒരു മെഡിക്കല്‍ കോളജിന്റെ ആവശ്യമെന്താണെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുമുണ്ട്. ഇതെല്ലാം പദ്ധതി ഇതര ചെലവുകളാണ്. അപ്പോള്‍ സ്വാഭാവികമായും ഖജനാവ് കാലിയാകും.
ബജറ്റില്‍ നിര്‍ദേശിക്കാത്ത പദ്ധതികള്‍ക്ക് പണം ചെലവാക്കുമ്പോള്‍ ധനകമ്മി കൂടും എന്നത് വസ്തുതയാണ്. അതിനാല്‍ ആദ്യം ഇത് നിര്‍ത്തല്‍ ചെയ്യുകയാണ് വേണ്ടത്. പക്ഷെ മാറിമാറി വരുന്ന സര്‍ക്കാറുകളൊന്നും ജനപ്രിയതക്ക് വേണ്ടി ഇതൊന്നും മാറ്റിവക്കാറില്ല. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഏറ്റവും വലിയ ബാധ്യതയായി തീരുന്നത്. ഭാരിച്ച ശമ്പളവും വര്‍ധിച്ച പെന്‍ഷനും നല്‍കാന്‍ സര്‍ക്കാറിന് കോടികള്‍ കടമെടുക്കേണ്ടി വരുന്നു. രണ്ട് വര്‍ഷം മന്ത്രിമാരുടെ പി.എ ആയി ജോലി നോക്കിയവര്‍ക്ക് പോലും പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. സെക്രട്ടറിയേറ്റില്‍ ആവശ്യമില്ലാത്ത എത്രയോ ഉദ്യോഗസ്ഥരുള്ളതായി പറയപ്പെടുന്നു. ഇവര്‍ക്കും സര്‍ക്കാര്‍ കനത്ത ശമ്പളമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സമ്മര്‍ദത്തെ അതിജീവിക്കുവാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്കൊന്നും കഴിയുന്നില്ല. 36,000 കോടിയാണ് ഈ പ്രാവശ്യത്തെ ശമ്പള പരിഷ്‌കരണത്തിനായി നീക്കിവെക്കേണ്ടി വന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതിന് പകരം പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം വന്നാലും സാമ്പത്തിക നില മെച്ചപ്പെടുകയില്ല. അപ്പോഴും ബാധ്യത കൂടുകയേ ഉള്ളൂ. അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്‌കരണം നിര്‍ത്തുവാന്‍ ഉദ്ദേശ്യമില്ലെന്നും പങ്കാളിത്ത പെന്‍ഷന്‍ എടുത്തുകളയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ സംസ്ഥാനത്തിന്റെ ധനകമ്മി 173 കോടിയില്‍ നിന്നും കുതിച്ചുയരുന്ന കാലം വിദൂരമാകില്ല. പങ്കാളിത്ത പെന്‍ഷന്‍ മിക്കവാറും സംസ്ഥാനങ്ങള്‍ നടപ്പാക്കിയതാണ്. കേരളത്തിലെ ജീവനക്കാരും ഇതിനോട് സമരസപെട്ട് വരുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ എടുത്തുകളയുന്നത് സംസ്ഥാനത്തിന്റെ ധനകമ്മി പിന്നെയും കൂട്ടുവാനേ ഉപകരിക്കൂ.
വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്കായി വന്‍ തോതില്‍ കടമെടുത്തപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടിയായാണ് ഉയര്‍ന്നത്. ഇതില്‍ നിന്നെല്ലാം വരുമാനം വന്നുചേരുമ്പോള്‍ ഇപ്പോഴത്തെ ശോഷണം നഷ്ടമായി കണക്കാക്കുവാന്‍ പറ്റുകയില്ല. പക്ഷെ അത് എപ്പോള്‍ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ക്രയവിക്രയത്തെ ഇത് സാരമായി ബാധിച്ചു. പൊതു സാമ്പത്തിക നില വച്ച് വേണം കേരളത്തിന്റെയും സാമ്പത്തിക നില അളക്കാന്‍. ആളുകളുടെ കയ്യില്‍ പണം വരുമ്പോഴേ ക്രയവിക്രയം നടക്കൂ. അപ്പോള്‍ മാത്രമേ സര്‍ക്കാരിലേക്ക് സെയില്‍ടാക്‌സ് ഇനത്തില്‍ പണം ചെന്ന് ചേരൂ. മലയോര മേഖലയിലെ പ്രധാന വരുമാന മാര്‍ഗമായ റബറിന്റെ വില എന്നോ ഇടിഞ്ഞതാണ്. നാളികേരം ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്കും കാര്‍ഷികോല്‍പന്നങ്ങള്‍ക്കും വില ഇടിഞ്ഞു തന്നെ നില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക വിളകള്‍ക്ക് വമ്പിച്ച നാഷനഷ്ടങ്ങള്‍ സംഭവിക്കുന്നു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പുതിയ പരിഷ്‌കരണങ്ങള്‍ വന്നത് മൂലം റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍ജീവമാണ്. ഗള്‍ഫില്‍ നിന്ന് ഒഴുകുന്ന പണത്തിനും കുറവ് വന്നിരിക്കുന്നു. സ്വദേശത്തില്‍ നിന്നുള്ള വരുമാനവും പുറത്ത് നിന്നുള്ള വരുമാനവും കുറയുമ്പോള്‍ ധനസമാഹരണം കുറയുക സ്വാഭാവികം. സ്വര്‍ണ വിപണിയില്‍ നിന്നുള്ള നികുതിക്ക് പരിധി ഏര്‍പ്പെടുത്തിയത് മുന്‍പ് തോമസ് ഐസക് തന്നെയായിരുന്നു. അതിനാല്‍ അവിടെ നിന്നും വര്‍ധിച്ച നികുതി ലഭിക്കുന്നില്ല.
യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് ധനമന്ത്രി പറയുമ്പോള്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് നാല് പ്രാവശ്യം ട്രഷറി പൂട്ടിയതാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു. പരസ്പരം കുറ്റാരോപണങ്ങള്‍ നടത്താന്‍ ധവളപത്രത്തെ ഉപയോഗിക്കേണ്ടതിന് പകരം സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ കൂട്ടായ യത്‌നമാണ് ആവശ്യം. എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം മാത്രം മുന്നില്‍കണ്ട് പദ്ധതി ഇതര ചെലവുകള്‍ ഭാവിയിലെങ്കിലും കര്‍ശനമായി വെട്ടിച്ചുരുക്കി ധനവിനിയോഗം നടത്തുകയാണെങ്കില്‍ ധനകമ്മിയില്‍ നിന്ന് സംസ്ഥാനത്തിന് മോചനം നേടാം. അതിന് വേണ്ടത് ഇച്ഛാ ശക്തിയാണ്. അല്ലാത്ത പക്ഷം ഓരോരോ ഭരണകൂടങ്ങളും മുന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തികൊണ്ടുള്ള ധവളപത്രങ്ങള്‍ ഇറക്കിക്കൊണ്ടേയിരിക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago