ഫിനോള്‍ കയറ്റി വന്ന ലോറി മറിഞ്ഞു
പട്ടിക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ കുതിരാനില്‍ ഫിനോള്‍ കയറ്റിവന്ന ലോറി മറിഞ്ഞു.
ഫിനോള്‍ വെള്ളത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ക്ക് കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന ജാഗ്രത നിര്‍ദ്ദേശം നല്‍കി.
ഇന്നലെ പുലര്‍ച്ചെ 1.45ഓടെ വഴുക്കുംപാറ കുതിരാന്‍ കയറ്റം തുടങ്ങിടത്ത് വച്ചാണ് ഫിനോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞത്.
കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് ഫിനോള്‍ കയറ്റി പോകുന്ന ടാങ്കര്‍ ലോറി പാലക്കാട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ ലോറിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വിവരമിറഞ്ഞ് രണ്ടുമണിയോടെ പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മറിഞ്ഞ ലോറിയില്‍ നിന്ന വന്‍തോതിലാണ് ഫിനോള്‍ ചോര്‍ച്ചയുണ്ടായത്.
കൊറോഫീവ് ഇനത്തില്‍ പെട്ട ഹൈഡ്രേറ്റ് ഫിനോള്‍ വീര്യം കൂടിയ ഫിനാളാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മഴ പെയ്തതോടെ കുതിരാന്‍ മലകളില്‍ നിന്നും ഒലിച്ചുവന്ന വെള്ളത്തില്‍ ഫിനോള്‍ കലര്‍ന്നു. ഈ വെള്ളം മണലിപ്പുഴയിലേക്ക് ഒഴുകുന്നത് തടയാന്‍ പൊലിസും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളമാണ് പ്രയ്തനിച്ചത്.
ഹിറ്റാച്ചി ഉപയോഗിച്ച് സമീപത്തെ പറമ്പില്‍ കുഴിയെടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ഫിനോള്‍ ശേഖരിച്ചത്.
തൃശൂര്‍ എ.സി.പി വി.കെ രാജു, പീച്ചി പൊലിസ്, ഫയര്‍ഫോഴ്‌സ്, വില്ലേജ് ഓഫിസര്‍മാര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ സുജിത്ത്, സ്റ്റേഷന്‍ ഓഫിസര്‍ എ.എല്‍ ലാസര്‍, ലീഡിങ് ഫയര്‍മാന്‍ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള 18ഓളം പേരാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പീച്ചി പൊലിസും ഇവര്‍ക്ക് സഹായമായി എത്തി. അപകടത്തില്‍ ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.
ഫിനോള്‍ ലോറി മറിഞ്ഞതറിഞ്ഞ് പ്രദേശത്തെ രാഷ്ട്രീയപൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."