വിശുദ്ധ ഖുര്‍ആനിന്റെ ചെറുപതിപ്പുകളുമായി നിസാമുദ്ദീന്‍
തിരുന്നാവായ: പരിശുദ്ധ ഖുര്‍ആനിന്റെ ഏറ്റവും ചെറിയ പതിപ്പുകളുമായി നിസാമുദ്ദീന്‍.
രണ്ടര ഇഞ്ച്, ഒരു ഇഞ്ച്, അര ഇഞ്ച് തുടങ്ങിയ സൈസിലുള്ള ഖുര്‍ആനിന്റെ പതിപ്പുകളാണ് മുട്ടിക്കാട് സ്വദേശിയായ മുപ്പത്തിയഞ്ച് വയസുകാരനായ ചെറിയാംപുറത്ത് നിസാമുദ്ദീന്റെ കൈവശമുള്ളത്. പിതാവ് പരേതനായ മൊയ്തീന്‍കുട്ടി ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈമാറിയ അര ഇഞ്ചിലുള്ള ഖുര്‍ആനിന്റെ കോപ്പി കൂടാതെ സഹോദരങ്ങള്‍ ഗള്‍ഫ് നാടുകളില്‍നിന്നു കൊടുത്തയച്ച മറ്റു പതിപ്പുകളുമാണ് നിസാമുദ്ദീന്റെ ഖുര്‍ആന്‍ ശേഖരണത്തിലുള്ളത്.
ഖുര്‍ആനിന്റെ ഈ പതിപ്പുകള്‍ സൂക്ഷിക്കാനായി ഇദ്ദേഹം പ്രത്യേക മരപ്പെട്ടിയും രൂപകല്പന ചെയ്തിട്ടുണ്ട്. മത-രാഷ്ട്രീയ രംഗത്ത് ഏറെ സജീവമായ നിസാമുദ്ദീന്റെ വീട്ടിലുള്ള ലൈബ്രറിയില്‍ മത-ഭൗതിക രംഗത്തെ നിരവധി പുസ്തകങ്ങള്‍ ഉണ്ട്.
നാട്ടുകാരില്‍ വായനാശീലം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ പൊതു ലൈബ്രറി സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."