മലയാളത്തിൽ സന്ദേശവുമായി സഊദി ട്രാഫിക്
റിയാദ്: കൊവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി ഭരണകൂടം ഏർപ്പെടുത്തിയ നിബന്ധനകളിൽ മലയാളത്തിൽ വിശദീകരണവുമായി ട്രാഫിക് വിഭാഗം. വാഹനങ്ങൾക്ക് കർഫ്യു ബാധകമല്ലാത്തവ വിശദീകരിച്ചാണ് സഊദി ട്രാഫിക് അവരുടെ ട്വിറ്റർ അകൗണ്ടിൽ മലയാളത്തിൽ സന്ദേശവുമായി എത്തിയത്. പൊതു സുരക്ഷാ സേനയുടെ ട്രാഫിക് മേഖലയുമായി ബന്ധപ്പെട്ട സന്ദേശമാണ് മുറൂർ മലയാളത്തിൽ നൽകിയത്.
പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല #Covid_19 #CoronavirusOutbreak #CoronaUpdate #SaudiArabia pic.twitter.com/0SoJaTnuXP
— أمن الطرق (@SA_HWY_SECURITY) March 28, 2020
സന്ദേശം ഇങ്ങനെ "പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ബഖാലകളിലേക്കുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ലെന്നും ചെക്ക് പോസ്റ്റുകളിലും മറ്റും കാത്ത് നില്‍ക്കേണ്ടതില്ലെന്നും പൊതുസുരക്ഷാ സേന അറിയിച്ചു. കര്‍ഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിന് പ്രത്യേക സമ്മതമോ അവര്‍ക്ക് ആവശ്യമില്ല. ഇക്കാര്യം വ്യാപാരികള്‍ ഡ്രൈവര്‍മാരെയും തൊഴിലാളികളെയും അറിയിക്കണമെന്നും സേന ആവശ്യപ്പെട്ടു".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."