HOME
DETAILS
MAL
കണ്ണൂരിലും തൃശൂരിലും ഇനിമുതല്‍ നീറ്റെഴുതാം!
backup
March 30 2017 | 00:03 AM
ദേശീയതലത്തില്‍ നടക്കുന്ന മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയായ നീറ്റിനു കേരളത്തില്‍ രണ്ടു കേന്ദ്രങ്ങള്‍കൂടി അനുവദിച്ചു. കണ്ണൂരും തൃശൂരുമാണു പുതിയ പരീക്ഷാ കേന്ദ്രങ്ങള്‍. നേരത്തെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു കേരളത്തില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.
കണ്ണൂരും തൃശൂരുംകൂടി ലിസ്റ്റില്‍ വന്നതോടെ സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി. ദേശീയതലത്തില്‍ പുതുതായി 23 സെന്ററുകള്‍ അനുവദിച്ച കൂട്ടത്തിലാണ് കേരളത്തിലെ രണ്ടു നഗരങ്ങള്‍കൂടി ഉള്‍പ്പെട്ടത്. മെയ് ഏഴിനാണ് പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."