HOME
DETAILS
MAL
അവശ്യ വസ്തുക്കൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് കർഫ്യൂ ബാധകമല്ലെന്ന് പൊതുസുരക്ഷാ സേന
backup
March 29 2020 | 11:03 AM
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദി അറേബ്യ ഏർപ്പെടുത്തിയ കർഫ്യൂ സമയത്ത് അവശ്യ വസ്തുക്കൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് വിലക്കില്ലെന്ന് പൊതുസുരക്ഷാ സേന അറിയിച്ചു. പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ബഖാലകളിലേക്കുള്ള സാധനങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇവർക്ക് കര്‍ഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചെക്ക് പോസ്റ്റുകളിലും മറ്റും കാത്ത് നില്‍ക്കേണ്ടതില്ലെന്നും ഇവർ വ്യക്തമാക്കി. വ്യാപാരികള്‍ ഡ്രൈവര്‍മാരെയും തൊഴിലാളികളെയും ഇക്കാര്യം അറിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."