അതിഥി തൊഴിലാളികളുടെ പാലായനം അനുവദിക്കരുത്; സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കണം: കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ അതിഥി തൊഴിലാളികളുടെ സഞ്ചാരം തടയാന്‍ സംസ്ഥാന അതിര്‍ത്തിയും ജില്ലാ അതിര്‍ത്തിയും അടയ്ക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കി അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു പിന്നാലെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കൂട്ടം കൂട്ടമായി നാട് ലക്ഷ്യമാക്കി നടന്നുനീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇവര്‍ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ തൊഴിലാളികളുടെ പാലായനം ഇതിനോടകം അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി അവര്‍ക്കായി ഓടിയ അന്തര്‍സംസ്ഥാന ബസുകള്‍ ഇന്ന് രാവിലെയാണ് നിര്‍ത്തിയത്. ലോക്ഡൗണിനെത്തുടര്‍ന്ന് കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ചിലര്‍ കുഴഞ്ഞുവീണ് മരിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."