കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം: മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചിരിക്കുകയാണ്. അതിനാല്‍ വിഷയത്തില്‍ ഇടപെട്ട് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിനെ അതിര്‍ത്തിയില്‍ നിന്നും കര്‍ണാടക കടത്തിവിടാത്തത് കാരണം രോഗി മരിച്ച സംഭവവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൊറോണ വൈറസ് രോഗികളുണ്ടെന്ന് കാണിച്ചാണ് കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി. എന്നാല്‍ രോഗികളെല്ലാം സുരക്ഷിതരാണ്. കൂടാതെ വിദേശത്തുനിന്നെത്തിയവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും കര്‍ണാടക ഉന്നയിക്കുന്ന കാര്യങ്ങല്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമാവാത്ത സാഹചര്യത്തിലാണ് വീണ്ടും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."