ഡിഫ്തീരിയ: പ്രതിരോധ കുത്തിവെപ്പിന് എതിരെയുള്ള ആശങ്കകള്‍ മാറുന്നു
കൊണ്ടോട്ടി: ഡിഫ്തീരിയ ബാധിച്ച് 14 കാരന്‍ മരിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതോടെ പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള ജനങ്ങളുടെ ആശങ്കകള്‍ മാറുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പുളിക്കല്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് ടി.ഡി വാക്‌സിന്‍ നല്‍കിയത്.
രക്ഷിതാക്കളുടെ താല്‍പര്യത്തോടെയാണ് കൂടുതല്‍പേരും വിവിധയിടങ്ങളില്‍ നടക്കുന്ന ക്യാംപുകളിലെത്തി പ്രതിരോധ മരുന്ന് നല്‍കിയത്. പുളിക്കല്‍ എ.എം.എം ഹൈസ്‌കൂളില്‍ മാത്രം 1587 കുട്ടികള്‍ക്കും 54 അധ്യാപകര്‍ക്കുമാണ് മരുന്ന് നല്‍കിയത്. പള്ളിക്കല്‍ പഞ്ചായത്തില്‍ വിവിധയിടങ്ങളിലായി നടന്ന ക്യാംപുകളില്‍ 500ലധികം കുട്ടികല്‍ക്കും മരുന്ന് നല്‍കി. ഇവിടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും പ്രതിരോധ മരുന്ന് നല്‍കിയിരുന്നു. ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പിനെ സംബന്ധിച്ചുണ്ടായിരുന്ന ആശങ്കകള്‍ മാറിയതാണ് വിജയകരമാകാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു. പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന ക്യാംപുകളിലടക്കം കൂടുതലായി ഉയര്‍ന്നുവന്നത് മരുന്ന് കുത്തിവെച്ചാല്‍വന്ധ്യത വരുമെന്ന ചോദ്യങ്ങളായിരുന്നു.
പ്രതിരോധ മരുന്നുകളെ സംബന്ധിച്ചുള്ള ഭീതിയകറ്റാനായതാണ് പ്രധാനനേട്ടമായി കാണുന്നത്. കൂടാതെ, മതപഠനശാലകളിലടക്കം നല്‍കിയ ക്ലാസുകളും കൂടുതല്‍ പേര് ക്യാംപുകളിലേക്ക് എത്തിക്കാന്‍ സഹായിച്ചതായും വിലയിരുത്തുന്നു. എതിര്‍പ്പുകളൊന്നും ഉയരാതിരുന്നതും ഈ മേഖലകളില്‍പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായി. സ്‌കൂളുകളില്‍ പി.ടി.എ യോഗം വിളിച്ചുകൂട്ടിയാണ് രക്ഷിതാക്കളെ ബോധവത്കരിച്ചതിന് ശേഷമാണ് കുട്ടികല്‍ക്ക് മരുന്ന് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."