നടുക്കം വിട്ടുമാറാതെ ഗ്രാമം
താനൂര്‍: ടാങ്കര്‍ ലോറിയപകടത്തെത്തുടര്‍ന്നു തീപടര്‍ന്നു അപകടമുണ്ടായ ജ്യോതി വളവിലെ താമസക്കാരിപ്പോഴുംനടുക്കത്തില്‍ നിന്നു മോചിതരായില്ല. അവരുടെ കണ്ണില്‍ തീ ആളിപ്പടരുകയാണ്. കഴിഞ്ഞ ദിവസം താനൂര്‍ ജ്യോതി വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ഇന്ധനം കത്തിപ്പടര്‍ന്നുണ്ടായ വലിയ തീപിടിത്തം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുകയാണ്. ഒരു പ്രദേശം മുഴുവന്‍ കത്തിയൊടുങ്ങുമായിരുന്ന വന്‍ ദുരന്തമായിരുന്നു അത്.
വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ നിന്നും മുവായിരത്തോളം വരുന്ന കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ടയുടന്‍ എല്ലാം മറന്നു താന്‍ നിലവിളിച്ചതായി ഭയം വിട്ടു മാറാതെ തെങ്ങിലകത്തു വീട്ടില്‍ നബീസ പറയുന്നു. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന എന്റെ മരുമക്കള്‍ വീടിന്റെ ചുറ്റുമതില്‍ ചാടിയാണു രക്ഷപ്പെട്ടത്. തനിക്കതിനു കഴിയാത്തതിനാല്‍ അയല്‍വാസികളിലെ ചിലര്‍ തന്നെ എടുത്തു കൊണ്ടു പോവുകയായിരുന്നു.
സ്ഥലം സന്ദര്‍ശിക്കാന്‍ വന്ന എംഎല്‍.എ ക്കു മുമ്പിലാണു പ്രായം അറുപതിലെത്തിയ നബീസ സങ്കടം പറഞ്ഞത്. ഇവരുടെ വീടിനു മുമ്പിലാണു ആദ്യമായി തീ ആളിപ്പടര്‍ന്നത്.
ഇവിടെയുള്ള കാറിനു തീ പിടിച്ചിരുന്നു. ജനലുകള്‍ക്കും വാതിലുകള്‍ക്കും തീ പിടിച്ചിട്ടുണ്ട്. ഇവരുടെ വീട്ടു മുറ്റത്തുണ്ടായിരുന്ന ഗ്യാസ് സിലണ്ടറിനു തീ പടരാതിരുന്നതും വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടു. നാശനഷ്ടമുണ്ടായ എല്ലാവര്‍ക്കും ധന സഹായം നല്‍കുമെന്ന് എംഎല്‍എ നാട്ടുകാര്‍ക്കു ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."