HOME
DETAILS
MAL
സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ സൗജന്യ റേഷന്‍ വിതരണത്തിന് നീക്കം
backup
March 30 2020 | 05:03 AM
കണ്ണൂര്‍: കൊവിഡ് ഭീതി പടരുന്നതിനിടെ വേണ്ടത്ര കരുതലൊരുക്കാതെ സിവില്‍ സപ്ലൈസ് വിഭാഗം സൗജന്യ റേഷന്‍ വിതരണം ചെയ്യാനൊരുങ്ങുന്നു. നിലവില്‍ യാതൊരു മുന്‍കരുതലും പ്രതിരോധവും ഇല്ലാതെയാണു റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. അതിനിടെയാണു നിരവധി ആളുകള്‍ തിങ്ങിക്കൂടുന്ന സൗജന്യ റേഷന്‍ വിതരണത്തിന് അധികൃതര്‍ ഒരുങ്ങുന്നത്. വരുന്ന ഒന്നുമുതല്‍ സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു മുന്‍പ് റേഷന്‍ കടയില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ മേഖലയിലെ വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കി.
സൗജന്യറേഷന്‍ വിതരണം നടക്കുന്ന ഘട്ടത്തില്‍ ഉപഭോക്താക്കള്‍ റേഷന്‍ കടയുടെ വാതിലിനു മുന്നില്‍ കൂട്ടംചേര്‍ന്നു നില്‍ക്കാന്‍ ഇടയുണ്ട്. ഇത് ഒഴിവാക്കാന്‍ ഒരുസമയം ഒരാള്‍ മാത്രം റേഷന്‍ കടയുടെ വാതില്‍ക്കല്‍ എത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണു റേഷന്‍ കടയുടമകളുടെ ആവശ്യം
.
നിലവില്‍ ആരോഗ്യവകുപ്പില്‍ നിന്നു സാനിറ്റൈസര്‍, മാസ്‌ക്, ഹാന്‍ഡ് വാഷ് എന്നിവ റേഷന്‍ കടയുടമകള്‍ക്കു ലഭിച്ചിട്ടില്ല. സ്വന്തം പണം ഉപയോഗിച്ചാണ് പലരും ഇത്തരം വസ്തുക്കള്‍ കടകളില്‍ വാങ്ങിവച്ചത്. സൗജന്യ റേഷന്‍ വിതരണ സമയത്തെ ആള്‍ക്കൂട്ടം കണക്കിലെടുത്ത് റേഷന്‍ കടയുടമ, സെയില്‍സ് മാന്‍ എന്നിവരുടെയും ഉപഭോക്താക്കളുടെയും ശാരീരിക സുരക്ഷയ്ക്കാവശ്യമായ വസ്തുക്കള്‍ ഉടന്‍ വിതരണം ചെയ്യണമെന്നാണു കടയുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന മാവേലി സ്‌റ്റോറുകളില്‍ കൊവിഡ് നിയന്ത്രണം നിലനില്‍ക്കുമ്പോഴും വന്‍ തിരക്കാണ്. മാനദണ്ഡങ്ങള്‍ പലതും ഇവിടെ ലംഘിക്കപ്പെടുകയാണ്.
സൗജന്യ റേഷന്‍ വിതരണം ചെയ്യുമ്പോഴും ഈ അവസ്ഥ സംജാതമാകുമെന്നും ഇത് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. മറിച്ച്, യാതൊരു സുരക്ഷയുമില്ലാതെ സൗജന്യ റേഷന്‍ വിതരണം നടത്തിയാല്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കുമെന്നു സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."