തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ ഇന്റര്‍ കോണ്ടിനന്റല്
മുംബൈ: നായകന് സുനില്‍ ഛേത്രി ഹാട്രിക്ക് ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്റര്‍ കോണ്ടിനന്റല് കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ചൈനീസ് തായ്പേയിയെ തകര്‍ത്തു.
തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം കൈയില്‍ വച്ച ഇന്ത്യ പന്ത് കൈവശം വയ്ക്കുന്നതിലും ആക്രമണം സംഘടിപ്പിക്കുന്നതിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 14, 34, 61 മിനുട്ടുകളിലാണ് ഛേത്രി വല ചലിപ്പിച്ചത്. ശേഷിച്ച രണ്ട് ഗോളുകള്‍ 48ാം മിനുട്ടില്‍ ഉദാന്ത സിങും 78ാം മിനുട്ടില്‍ പ്രണോയ് ഹല്ഡറും നേടി. മത്സരത്തില്‍ 63 ശതമാനവും പന്ത് കൈവശം വച്ച് ഇന്ത്യ കളിച്ചപ്പോള്‍ ചൈനീസ് തായ്പേയ് 37 ശതമാനത്തില്‍ ഒതുങ്ങി. 15ഓളം തവണ ഇന്ത്യന്‍ മുന്നേറ്റം എതിര് ടീമിന്റെ വലയ്ക്ക് സമീപമെത്തി. ഒന്‍പതോളം ഗോളവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതില്‍ അഞ്ചും വലയിലാക്കിയാണ് ഇന്ത്യയുടെ വിജയം.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കെനിയ- ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ രണ്ടാം പോരാട്ടം നാലിന് കെനിയയുമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."