HOME
DETAILS
MAL
ഉടുമ്പന്നൂര്‍-വാഴത്തോപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണം: ജനതാദള്‍ (ഡി)
backup
March 30 2017 | 18:03 PM
തൊടുപുഴ : നൂറ് കണക്കിന് യാത്രക്കാരും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്നതും തൊടുപുഴയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ ദൂരം കുറഞ്ഞതുമായ ഉടുമ്പന്നൂര്‍- വാഴത്തോപ്പ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജനതാദള്‍ ( ഡെമോക്രാറ്റിക് ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൈതപ്പാറ മനയ്ക്കത്തടം നിവാസികള്‍ക്ക് വെളിച്ചം എത്തിക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കുക, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, റേഷന്‍ വിതരണം സുഗമമായി നടത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ബഷീര്‍ കിഴക്കേമഠത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജിജി പൂന്തല ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി രാജന് മുഖ്യപ്രഭാഷണം നടത്തി. സാജന് രാജപ്പന്, മാത്യു മഴുവന്നൂര്‍, കെ.കെ.വനജ, വത്സല എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."