കൊവിഡ്-19 : സഊദിയിൽ സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യ ചികിത്സ നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു
റിയാദ്: സഊദിയിൽ സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യ ചികിത്സ നൽകാൻ ഉത്തരവിട്ടു. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികൾക്കുൾപ്പെടെ കൊവിഡ്-19 ചികിത്സ ലഭ്യമാക്കണമെന്നാണ് ഉത്തരവ്. നിയമലംഘകരായ പ്രവാസികൾ ചികിത്സക്കെത്തുമ്പോൾ നിയമപരായ പ്രതിസന്ധികൾ പരിഗണിക്കാതെ തന്നെ ചികിത്സ നൽകാനാണ് നിർദേശം. സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയാണ് രാജ ഉത്തരവ് അറിയിച്ചത്.
രാജ്യത്ത് ഇഖാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബിലായും കഴിയുന്ന നിരവധി വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് രാജാവിന്റെ ഉത്തരവ്. പൊതുജനാരോഗ്യ സംരക്ഷണത്തിെൻറ ഭാഗമായാണ് രാജവിന്റെ നടപടി. കൊവിഡ് 19 വൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മുൻകരുതലുകൾ എടുത്തിരുന്നതായും വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വിലയിരുത്തുന്നണ്ടെന്നും ആരോഗ്യ മന്ത്രി മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കും വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ സജീവമായ സഹകരണത്തെ അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."