ഗ്രൂപ്പു സജീവമാക്കല്‍: ഐ ഗ്രൂപ്പ് പ്രത്യേക യോഗം ചേര്‍ന്നു
ചേര്‍ത്തല: ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കുകയെന്ന ലക്ഷ്യത്തില്‍ ഐ ഗ്രൂപ്പ് പ്രത്യേകയോഗം ചേര്‍ന്നു.
എ ഗ്രൂപ്പ് യോഗം ചേര്‍ന്നതും കെ.എസ്.യു സംഘടനാ തിരിച്ചടിയുമാണ് പ്രത്യേക യോഗം ചേരാന്‍ നേതൃത്വത്തിന് പ്രേരണ ചെലുത്തിയത്. ആറു മാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പുണ്ടാകുമെന്നും തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് കമ്മിറ്റികളും തങ്ങള്‍ക്കനുകൂലമാക്കുന്ന രീതിയില്‍ ഗ്രൂപ്പു സജീവമാക്കാനാണ് യോഗത്തില്‍ ധാരണയായത്.
എ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്കെതിരെ യോഗത്തില്‍ നേരിട്ടുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നതായാണ് വിവരം. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, ബി.ബൈജു, ഇ സമീര്‍ ഡി.സി.സി ഭാരവാഹികളായ എസ് കൃഷ്ണകുമാര്‍, സി.ഡി.ശങ്കര്‍, ടി.എച്ച് സലാം, മധുവാവക്കാട് ബ്ലോക്ക് പ്രസിഡന്റ് ജോണിതച്ചാറ, ബി ഭാസി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."