HOME
DETAILS
MAL
ഒരു പൂ പോലും ആര്‍ക്കും വേണ്ട; താമര കര്‍ഷകരും പട്ടിണിയില്‍
backup
March 30 2020 | 23:03 PM
അന്തിക്കാട്: പുള്ളിലെ പാടങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍ കാണാന്‍ ഏറെ ആകര്‍ഷകാണെങ്കിലും കര്‍ഷകര്‍ക്ക് ഇത് അത്ര മനോഹരമല്ല. കൊവിഡ് കാരണം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു പൂ പോലും ചെലവാകാതെ കര്‍ഷകര്‍ ദുരിതത്തിലാണ്.
ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനായി സാധാരണ മൊട്ടുകളാകുമ്പോഴേക്കും പൊട്ടിച്ചെടുക്കാറാണ് പതിവ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വില്‍പനയില്ലാത്തതു കൊണ്ടാണ് താമരപ്പാടം പൂത്തുലഞ്ഞു നില്‍ക്കുന്നത്. പൂത്തുലഞ്ഞ താമരപ്പാടം അപൂര്‍വ കാഴ്ചയാണെങ്കിലും കൂടുതല്‍ ചെലവുണ്ടാകേണ്ട ഈ ഉത്സവ കാലത്തെ തിരിച്ചടി കര്‍ഷകര്‍ക്ക് കണ്ണീരാണ്. ചാഴൂര്‍ വേലുമാന്‍പടി സ്വദേശി വേണുഗോപാലും അരണാട്ടുകര സ്വദേശി സത്യനുമാണ് പുള്ളിലും ചാഴൂരിലുമായി ഏക്കര്‍ കണക്കിനു വരുന്ന പാടത്ത് താമര കൃഷി ചെയ്യുന്ന പ്രധാന കര്‍ഷകര്‍.
നിരവധി ചെറുകിട കര്‍ഷകരും ഇവിടെ കൃഷി നടത്തുന്നുണ്ട്. സീസണില്‍ ദിവസവും ആയിരക്കണക്കിനു പൂക്കളാണ് വിറ്റു പോയിരുന്നത്. ഒരു പൂവിന് 3 മുതല്‍ 4 രൂപ വരെയാണ് വില. ഇവിടെ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്കും പൂക്കള്‍ കൊണ്ടുപോയിരുന്നു.കൂടാതെ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ ഗുരുവായൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍ എന്നിവിടങ്ങളിലേക്കും നിരവധി കടകളിലേക്കും പൂക്കള്‍ കൊണ്ടുപോയിരുന്നു. ഇപ്പോള്‍ എല്ലാം നിലച്ചു. കൃഷി തുടങ്ങിയിട്ട് ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധി നേരിട്ടതെന്ന് 15 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണുഗോപോലും സത്യനും സുപ്രഭാതത്തോട് പറഞ്ഞു. പൂ പറിക്കാനും പരിപാലനത്തിനുമായി നിരവധി ജോലിക്കാരും ഇവിടെയുണ്ട്. വില്‍പന ഇല്ലാതായതോടെ ഇവരുടെ ജീവിതവും ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."