വളാഞ്ചേരി എം.ഇ.എസ് കോളജില്‍ യാത്രയയപ്പ് സംഗമം നടത്തി
വളാഞ്ചേരി: 'പോടാ' എന്ന വാക്കിനെ ദേശീയതയുടെ പാസ്വേര്ഡാക്കുന്ന രാജ്യത്തെ ഇന്നത്തെ അവസ്ഥ അശ്ലീലവും ആപത്കരവുമാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു.
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ സംഘടിപ്പിച്ച സസ്നേഹം 2017 യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോകാനൊരു പ്രത്യേകയിടം കാട്ടിക്കൊടുത്ത് പൗരന്മാരെ നാടുകടത്താനുള്ള ശ്രമത്തെ പ്രതിരോധിക്കേണ്ടത് രാജ്യത്തിന്റ നിലനില്പിന് അത്യാവശ്യമാണന്നും അേേദ്ദഹം അഭിപ്രായപെട്ടു. ഡോ. ഹുസൈന് രണ്ടത്താണി, പ്രൊഫ. കെ.പി ഹസന്, എ.എം.പി ഹംസ, സ്റ്റാഫ് സെക്രട്ടറി എസ് ദിനില്‍, പ്രൊഫ. എ.കെ യൂനുസ്, പ്രൊഫ. വി.എസ് ജയന്, പി അബ്ദുറഹ്മാന് സംസാരിച്ചു. സര്‍വിസില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. പി മുഹമ്മദലി, സി.കെ ഹസ്സന്, ഡോ. എം.പി ഉണ്ണികൃഷ്ണന്, ഡോ. എം സീനത്ത്, ഓഫിസ് അസിസ്റ്റന്റ് അബ്ദുല്‍ അസീസ് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."