35 ലക്ഷം രൂപ ചിലവില്‍ ശ്രീകാര്യം ഗവ. ഹൈസ്കൂള്‍ നവീകരിച്ചു
കഠിനംകുളം: ശ്രീകാര്യം ഗവ. ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള കിന്റര്‍ ഗാര്‍ട്ടണ്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള നവീകരിച്ച ബ്ലോക്ക്, പ്രൈമറിതലം വരെയുള്ള കുട്ടികള്‍ക്കായുള്ള ഡൈനിങ് ഹാള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 35 ലക്ഷം രൂപ ചിലവഴിച്ചാണ് ശ്രീകാര്യം സ്കൂളിനായി ഇവ നിര്‍മിച്ച് നല്‍കിയത്.
ചടങ്ങില്‍ മികച്ച വിജയം നേടിയ കുട്ടികളെയും, കിന്റര്‍ഗാര്‍ട്ടണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം ചെയ്ത തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ അധ്യാപകരെയും മന്ത്രി ആദരിച്ചു.
ചടങ്ങില്‍ തിരുവനന്തപുരം ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് എസ്. രാജന് അധ്യക്ഷനായി. സി.കെ ദിനേശ് കുമാര്‍ സ്വാഗതവും കെ.എസ് ഷീല, ടി.സി മാത്തുകുട്ടി, കെ. മോഹനകുമാര്‍, കെ.സി ഹരികൃഷ്ണന്, ടി.എസ് രഘുലാല്‍, വി. സുരേഷ്കുമാര്‍, കെ.വി അശോക് കുമാര്‍, ബി. അനില്‍കുമാര്‍, കെ.എ ബിജുരാജ്, എസ്. ഹരികുമാര്‍, എ. ഷെരീഫ്, എം. ലീന, എ.കെ നൌഷാദ്, കൃഷ്ണന്‍കുട്ടി മടവൂര്‍, പ്രൊഫ. കെ.പി ഷീജ, സ്റ്റാന്‍ലി ഡിക്രൂസ്, കെ.ആര് മോഹന്‍കുമാര്‍ എന്നിവര്‍ ആശംസയും കെ. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."