ജലക്ഷാമം രൂക്ഷമായ കുടുംബങ്ങള്‍ക്ക് സാന്ത്വനമായി പ്രവാസി കൂട്ടായ്മ
വണ്ടൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിച്ച് പോരൂര്‍ കോട്ടകുന്ന് പ്രവാസി കൂട്ടായ്മ മാതൃകയാകുന്നു. ഡി.വൈ.എഫ.്ഐ സംഘടനയുമായി സഹകരിച്ചാണ് വെള്ള വിതരണം. പഞ്ചായത്തിലെ ചാലിപാറ, നെല്ലിപറ്റകുന്ന്, പാറകുളം ഭാഗങ്ങളിലാണ് വിതരണം. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളായതിനാല്‍ വേനലിന്റെ ആരംഭത്തില്‍ തന്നെ മിക്ക കിണറുകളിലും വെള്ളം വറ്റും. കൂടാതെ ജല ക്ഷാമം പരിഹരിക്കാനുള്ള പദ്ധതികളും കാര്യമായെന്നും ഇവിടെയില്ല. ഇതോടെയാണ് പുതിയ പദ്ധതിയുമായി സംഘടനകള്‍ രംഗത്തിറങ്ങിയത്. ആദ്യം 15 കുടുംബങ്ങള്‍ക്കായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എണ്ണം 50 തിലേറെയായിട്ടിട്ടുണ്ട്.
സമീപത്തെ സ്വകാര്യ വ്യക്തികളുടെ കിണറുകളില്‍ നന്നുമാണ് വെള്ളം ശേഖരിക്കുന്നത്. പിന്നീട് ടാങ്കറില്‍ നിറച്ച് ലോറിയില്‍ പ്രദേശങ്ങളില്‍ എത്തിക്കും. ഇതിനായി ടാങ്കും ചെറിയ മോട്ടോറും വാങ്ങി. പിന്നീട് വൈകുന്നേരം നാലുമണിയോടെ 17 ഓളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എത്തുന്ന സംഘം മണികൂറുകള്‍ക്ക് ശേഷമാണ് മടങ്ങുക. 20 ദിവസമായി പദ്ധതി തുടങ്ങിയിട്ട്. വെള്ള വിതരണത്തിന് ഏവരുടേയും സഹകരണം ലഭിക്കുന്നെണ്ടെന്നും വെള്ളം ലഭിക്കുന്നിടത്തോളം കാലം പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ പറയുന്നു. എ.പി ഷിബുമോന്‍, സി.പി പ്രണവ്, പി.സാദിഖ്, എ.പി ഫിറോസ്, എ.പി ഉമ്മര്‍ ജാസ് എന്നിവരാണ് വെള്ള വിതരണത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."