HOME
DETAILS

ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പില്‍ ചുമതല ഏറ്റെടുത്തു

  
backup
March 30 2020 | 23:03 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b5%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d-5

 


തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പില്‍ ചുമതല ഏറ്റടുത്ത് സേവനം ആരംഭിച്ചു. കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിപ്പിച്ചത്.
മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തത് എന്നു മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. പത്രപ്രവര്‍ത്തക യൂനിയന്റെ തലസ്ഥാനത്തെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുകയായിരുന്നു എന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമന്‍ ചുമതല ഏറ്റെടുത്തത്. കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപന ചുമതലയാണ് ശ്രീറാമിന് നല്‍കിയിരിക്കുന്നത്. ചുമതല ഏറ്റടുത്ത ശേഷം ശ്രീറാം ആദ്യം പങ്കെടുത്തത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലായിരുന്നു.
ശ്രീറാമിന്റെ നിയമനത്തില്‍ പത്രപ്രവര്‍ത്തകര്‍ മാത്രമല്ല, ആരോഗ്യവകുപ്പിലെ തന്നെ ഒരു വിഭാഗം ജീവനക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ആരോഗ്യവകുപ്പിലെ ഉള്‍പ്പെടെ ജീവനക്കാര്‍ സാക്ഷികളായി മൊഴി നല്‍കേണ്ടതിനാല്‍ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നിട്ടും ഡോക്ടറാണെന്നതും പൊതുജനാരോഗ്യ മേഖലയില്‍ വിദേശത്ത് ഉന്നതപഠനം നടത്തിയിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ തന്നെ സര്‍ക്കാര്‍ നിയമിച്ചത്.
ഇനി കൂടുതല്‍ കാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാകില്ലെന്ന കാരണവും,
ശ്രീറാമിനെതിരെ തെളിവില്ലെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago