HOME
DETAILS
MAL
റോഡ് നിര്‍മാണത്തിനു പിന്നില്‍ വ്യക്തി താല്പര്യമെന്ന്
backup
March 30 2017 | 19:03 PM
കരുവാരകുണ്ട്: തരിശ് മുക്കട്ടക്ക് സമീപം ചില വ്യക്തികള്‍ മാത്രം വ്യായാമത്തിനും വിനോദത്തിനും നിര്‍മിച്ച സ്വകാര്യ ഷട്ടില്‍ ഇന്‍ഡോര്‍ കോര്‍ട്ടിലേക്ക് ലക്ഷങ്ങള്‍ മുടക്കി കോണ്‍ഗ്രീറ്റ് റോഡ് നിര്‍മിച്ചു നല്‍കിയതായി ആരോപണം. കരുവാരകുണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരേയാണ് ചിലര്‍ പരാതിയുമായി രംഗത്തെത്തിയത്. ഗതാഗത യോഗ്യമല്ലാത്ത പല റോഡുകളും ഇതുവരെ നന്നാക്കിയില്ലെന്നും പരാതിയുണ്ട്.
എന്നാല്‍ ഇവിടെ താമസക്കാരായവരുടെ ആവശ്യപ്രകാരമാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തതെന്നും ആരോപണം രാഷ്ടീയപ്രേരിതമാണെന്നുമാണ് കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."