HOME
DETAILS

ആനകളുടെ സുഖചികില്‍സക്ക് തുടക്കമായി

  
backup
July 02 2016 | 07:07 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%96%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


ഗുരുവായൂര്‍: ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന സുഖ ചികില്‍സക്ക് പുന്നത്തൂര്‍ കോട്ടയില്‍ തുടക്കമായി. സുഖചികില്‍സയുടെ ഉദ്ഘാടനം വൈദ്യുതി- ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ജൂനിയര്‍ വിഷ്ണുവിന് ആദ്യ ഉരുള നല്‍കി നിര്‍വഹിച്ചു. എം.എല്‍.എമാരായ കെ.വി അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി എന്നിവരും ആനകള്‍ക്ക് ഉരുളകള്‍ നല്‍കി. ഗോപീകൃഷ്ണന്‍, വിനായകന്‍ എന്നീ ആനകളടക്കം മുപ്പത്തഞ്ചോളം ആനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ചികില്‍സ ആരംഭിച്ചത്.
ആനകളെ കുളിപ്പിച്ചതിന് ശേഷം ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവന്യപ്രാശം,ആയുര്‍വേദ അലോപതിമരുന്നുകള്‍ എന്നിവ നല്‍കും. 324 കിലോ ച്യവനപ്രാശം,162 കിലോ അഷ്ടചൂര്‍ണ്ണം,162 കിലോ മിനറല്‍ മിക്ചര്‍, 4860 കിലോ ഉണ്ണക്കലരി,1110 കിലോ ചെറുപയര്‍, 510 കിലോ മുതിര, 1000 കിലോ റാഗി, 162 കിലോ മഞ്ഞള്‍പൊടി, 162 കിലോ ഉപ്പ് എന്നിവയാണ് ചികില്‍സയ്ക്കായി സജമാക്കിയിട്ടുളളത്.
ആന ചികിത്സാ രംഗത്തെ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികില്‍സയ്ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വൈറ്റമിന്‍ ടോണിക് ചികില്‍സയുടെ ഭാഗമായി എല്ലാ ദിവസവും നല്‍കും.
ചികില്‍സ ജൂലായ് 30 വരെ തുടരും. 54 ആനകളില്‍ മദപ്പാടിലുള്ള ഗുരുവായൂര്‍ പത്മനാഭന്‍,വലിയകേശവന്‍ എന്നീ 12 ആനകളടക്കം 19 ആനകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ സുഖ ചികില്‍സ നല്‍കും.
ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.കെ സുധാകരന്‍, അഡ്വ ഗോപിനാഥന്‍ ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, അഡ്മിനിസ്ട്രറ്ററുടെ ചുമതല വഹിക്കുന്ന സബ് കലക്ടര്‍ ഹരിത വി.കുമാര്‍,ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റര്‍ വി.മുരളി സംബന്ധിച്ചു.
ഞാറ്റ്‌വേല ചന്ത ഇന്ന് മുതല്‍
വടക്കാഞ്ചേരി: അമ്പലപ്പാട് സര്‍വിസ് സഹകരണ ബാങ്കിയും കര്‍ഷക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റ്‌വേല ചന്ത ഇന്ന് മുതല്‍ 5 വരെ ബാങ്കിന്റെ കുണ്ടുകാടുള്ള ഹെഡ് ഓഫിസ് പരിസരത്ത് നടക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള വൃക്ഷത്തൈകളും, വിത്തുകളും ലഭ്യമാക്കുക, കാര്‍ഷിക ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബാങ്ക് മെമ്പര്‍മാരുടെ മക്കളെ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിക്കും. രാവിലെ 11 ന് അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പി.എം കുരിയാക്കോസ് മാസ്റ്റര്‍ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ തെങ്ങിന്‍ത്തൈ വിതരണവും, നിര്‍വഹിക്കുമെന്ന് സെക്രട്ടറി ടി.എസ് ജോസഫ് അറിയിച്ചു.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago