റേഷന്‍ കാര്‍ഡ്: ഏപ്രില്‍ ഏഴിനകം ആധാര്‍ കാര്‍ഡ് വിവരം നല്‍കണം
കല്‍പ്പറ്റ: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഇതുവരേയും ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത കാര്‍ഡുടമകള്‍ ഏപ്രില്‍ ഏഴിന് മുമ്പായി തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. മുന്‍ഗണനാ സബ്‌സിഡി വിഭാഗത്തിലുള്ളവര്‍ക്ക് അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ അനുവദിക്കുന്നത് കൊണ്ട് ഈ വിഭാഗത്തിലുള്ള മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ വിവരങ്ങള്‍ നല്‍കണം. ഇതുവരേയും ആധാര്‍ വിവരങ്ങള്‍ നല്‍കാത്തവരുടെ വിശദാംശങ്ങള്‍ റേഷന്‍ കടകളില്‍ ലഭിക്കും. ആധാര്‍ കാര്‍ഡില്ലാത്തവര്‍ അടിയന്തരമായി ആധാര്‍ എടുത്ത ശേഷം നമ്പരുകള്‍ ലഭ്യമാക്കണം. ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായി നടപ്പില്‍ വരുത്തുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല. നിരവധി തവണ മുന്നറിയിപ്പ ് നല്‍കിയിട്ടും യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും ധാരാളമാളുകള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ പിഴയും തടവും ഉള്‍പ്പെടെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും ഓഫിസര്‍ അറിയിച്ചു. ഇത്തരത്തില്‍ മറ്റൊരവസരത്തിനായി കാത്തു നില്‍ക്കാതെ തങ്ങളുടെ കാര്‍ഡുകള്‍ അപേക്ഷ സഹിതം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ഹാജരാക്കി പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടതാണെ് ഡി.എസ്.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."