ബാണാസുരസാഗര്‍ ജലസേചന പദ്ധതി ചെലവായത് 35 കോടി, ഇനി വേണ്ടത് 200 കോടി
മാനന്തവാടി: പ്രവൃത്തി തുടങ്ങി 22 വര്‍ഷം പിന്നിട്ടിട്ടും ഒരു തുള്ളി വെള്ളം ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത ബാണാസുരസാഗര്‍ ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ഇനിയും 200 കോടിയിലധികം രൂപ കണ്ടെത്തേണ്ടിവരുമെന്ന് ജലസേചന വകുപ്പ്.
കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വെള്ളാനയായി മാറിയ പദ്ധതിക്കായി ഇതിനോടകം 35 കോടിയിലധികം രൂപ ചെലവഴിച്ചതായും വിവരാവകാശം മുഖേന ലഭ്യമായ കണക്കുകളില്‍ വ്യക്തമാകുന്നു. 40 കോടി രൂപ എസ്റ്റിമേറ്റില്‍ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാലിലൊന്നു പോലും ഇനിയും ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അടുത്ത 10 വര്‍ഷം കഴിഞ്ഞാലും പദ്ധതിയിലൂടെ വെള്ളം ലഭിക്കില്ലെന്നാണ് രേഖകളില്‍ നിന്നു ലഭിക്കുന്ന സൂചന.
1975ലാണ് കരമാന്‍ തോടിന് കുറുകെ മണ്ണണ കെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം തന്നെ നാല് പഞ്ചായത്തുകളിലെ 29,500 ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനും തീരുമാനമുണ്ടായി. വെള്ളമുണ്ടയില്‍ 900, പടിഞ്ഞാറത്തറയില്‍ 1,470, കോട്ടത്തറയില്‍ 210, പനമരം പഞ്ചായത്തില്‍ 270 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കാനായിരുന്നു ലക്ഷ്യം. ഇതിനു വേണ്ടി 108.353 ഹെക്ടര്‍ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്. 1995ല്‍ പദ്ധതി പ്രവൃത്തികള്‍ തുടങ്ങി.
22 വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതി സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളാണ് അതിശയം. ജലസ്വേചന വകുപ്പ് ഏറ്റെടുത്തു നടത്തുന്ന ബാണാസുര ഇറിഗേഷന്‍ പ്രൊജക്ടിനായി 2,730 മീറ്റര്‍ പ്രധാന കനാലും 14,420 മീറ്റര്‍ ശാഖാ കനാലുകളും 64,000 മീറ്റര്‍ നീളത്തില്‍ 14 വിതരണ കനാലുകളും വേണമെന്നു വിവരാവകാശരേഖ വ്യക്തമാക്കുന്നു. 22 വര്‍ഷം പണിയെടുത്തപ്പോള്‍ 86 ശതമാനം മെയിന്‍ കനാല്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു ശതമാനം മാത്രം ശാഖാ കനാലുകളും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂര്‍ത്തിയായത്. ഇതിനകം നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രം മുപ്പത് കോടിയിലധികം രൂപ ചെലവഴിച്ചു.
2017 ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. 2015-16ല്‍ പദ്ധതിക്കായി കേവലം 18,44,504 രൂപ മാത്രമാണ് ചെലവഴിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2010ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം 185.50 കോടി രൂപ വേണമെന്നും പറയുന്നു.
2010ലെ എസ്റ്റിമേറ്റിന്റെ 25 ശതമാനം വര്‍ധന വരുത്തിയാല്‍ തന്നെ ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ. പദ്ധതിക്കായി ആവശ്യമുള്ള ഭൂമിയില്‍ 5,10,91,939 രൂപ നല്‍കി ഏറ്റെടുക്കാന്‍ കഴിഞ്ഞതു നാലിലൊന്ന് ഭാഗം മാത്രം. ആകെ ആവശ്യമായ 108.353 ഹെക്ടര്‍ ഭൂമിയില്‍ ഇതിനോടകം ഏറ്റെടുത്തത് 28.2331 ഹെക്ടര്‍ മാത്രമാണ്.
ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി റവന്യൂ വകുപ്പിന്റെ 26 ജീവനക്കാരും മേല്‍നോട്ടത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ നൂറോളം ജീവനക്കാരും വാഹനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്‍കിയിട്ടും 22 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ കരാറുകാരിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിയെന്നതില്‍ കവിഞ്ഞ് ജനങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. പതിറ്റാണ്ട് കഴിഞ്ഞാലും ഈ അവസ്ഥക്ക് മാറ്റമുണ്ടാവില്ലൊണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."