HOME
DETAILS
MAL
വിദേശ മദ്യഷാപ്പിനെതിരേ സര്‍വകക്ഷി കൂട്ടായ്മ
backup
March 30 2017 | 20:03 PM
കുറ്റ്യാടി: കടേക്കച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യുമര്‍ ഫെഡിന്റെ വിദേശമദ്യഷാപ്പ് തൊട്ടില്‍പ്പാലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സര്‍വകക്ഷികൂട്ടായ്മ നടത്തി.
മരുതോങ്കര പഞ്ചായത്തില്‍ മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് തൊട്ടില്‍പ്പാലം ടൗണില്‍ മദ്യശാല മാറ്റാന്‍ ശ്രമം നടന്നത്. ഈ നീക്കത്തിനെതിരേയാണ് സര്‍വ കക്ഷിയോഗം ചേര്‍ന്ന് മദ്യ ശാല അനുവദിക്കില്ലെന്ന തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മജോര്‍ജ് അധ്യക്ഷയായി.വി.പി.സുരേഷ്,പി.പി.ചന്ദ്രന്‍,വിജയന്‍, രാജു.ടി.മൊയ്തു കെ.പി.സി, തങ്കച്ചന്‍ ചീരമറ്റം,വാളക്കയം ശ്രീധരന്‍,ബോബി മൂക്കന്‍തോട്ടം, കര്‍മ്മസമിതി കണ്‍വീനറായി വി.പി.സുരേഷിനെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."