HOME
DETAILS
MAL
യു.പിയില്‍ പകുതി സീറ്റു വേണമെന്ന് മായാവതി
backup
June 02 2018 | 22:06 PM
ലഖ്നൗ:2019ലെ പൊതു തെരഞ്ഞടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി മായാവതി. യു.പിയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം നേടിയ വിജയത്തിന് പിന്നാലെയാണ് ആവശ്യവുമായി ബി.എസ്.പി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം, മായാവതിയുടെ ആവശ്യത്തോട് എസ്.പി നേതാവ് അഖിലേഷ് യാദവ് അനുകൂല നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് എസ്.പിക്കുള്ളതെന്ന അഖിലേഷിെന്റ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്. കൈരാനയില്‍ ഉണ്ടാക്കിയ ഫോര്‍മുല മറ്റ് മണ്ഡലങ്ങളിലും തുടരണമെന്നാണ് കോണ്‍ഗ്രസും ആര്.എല്‍.ഡിയും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."